Enter your Email Address to subscribe to our newsletters

Thiruvanathapuram, 1 ഡിസംബര്‍ (H.S.)
ശബരിമല സ്വര്‍ണകൊള്ളയില്‍ കടകംപ്പള്ളി സുരേന്ദ്രന്‍ എംഎല്‍എ നല്‍കിയ മാനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തര്‍ക്ക ഹര്‍ജി സമര്‍പ്പിച്ചു. തിരുവനന്തപുരം രണ്ടാം സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഒക്ടോബര്‍ എട്ടിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിക്കും പങ്കെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തര്‍ക്ക ഹര്‍ജിയില്‍ പറയുന്നു. കടംകപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട ഹര്‍ജി തികച്ചും രാഷ്ട്രീയ സ്വഭാവമുള്ളതാണെന്നും ആരോപിക്കുന്നു.
പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, പ്രതിപക്ഷ നേതാവ് ഇനി ഇത്തരത്തില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ പാടില്ല എന്നീ ആവശ്യങ്ങളാണ് കടകംപ്പള്ളി സുരേന്ദ്രന്റെ മാനനഷ്ട ഹര്‍ജിയില്‍ പറയുന്നത്. ശബരിമല സ്വര്‍ണകൊള്ള വിവാദത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ വിഡി സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരായ പരാമര്‍ശത്തിലാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ മറുപടി സമര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമയം ആവശ്യപ്പെട്ടിരുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഇതര സംസ്ഥാനക്കാരനായ കോടീശ്വരന് വിറ്റുവെന്നും ആര്‍ക്കാണ് വിറ്റതെന്ന് അന്ന് ദേവസ്വം മന്ത്രിയായ കടംകപള്ളിയോട് ചോദിച്ചാല്‍ അറിയാമെന്നുമായിരുന്നു വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, മാനനഷ്ട കേസിനുശേഷവും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് വിഡി സതീശന്‍ വ്യക്താമാക്കിയത്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കോടതിയില്‍ വിഡി സതീശന് വേണ്ടി ഹാജരയ അഭിഭാഷകനും വാക്കാല്‍ അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് ഡിസംബര്‍ ഒന്നിലേക്ക് മാറ്റിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിഡി സതീശന്‍ തര്‍ക്ക ഹര്‍ജി നല്‍കിയത്.
---------------
Hindusthan Samachar / Sreejith S