കാസർഗോഡ് തലക്കായി ക്ഷേത്രത്തിൽ വൻ കവർച്ച; പണവും സ്വർണ്ണവും വെള്ളി പ്രതിമകളും കവർന്നു
Kerala, 1 ഡിസംബര്‍ (H.S.) കാസർകോട്: ചെമ്മനാട് പരവനടുക്കത്തെ തലക്കായി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച. ശനിയാഴ്ച രാത്രി 7.30നും ഞായറാഴ്ച രാവിലെ 6 നും ഇടയിൽ ക്ഷേത്രത്തിന്റെ മുന്നിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് പണവും
കാസർഗോഡ് തലക്കായി ക്ഷേത്രത്തിൽ വൻ കവർച്ച; പണവും സ്വർണ്ണവും വെള്ളി പ്രതിമകളും കവർന്നു


Kerala, 1 ഡിസംബര്‍ (H.S.)

കാസർകോട്: ചെമ്മനാട് പരവനടുക്കത്തെ തലക്കായി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വൻ കവർച്ച. ശനിയാഴ്ച രാത്രി 7.30നും ഞായറാഴ്ച രാവിലെ 6 നും ഇടയിൽ ക്ഷേത്രത്തിന്റെ മുന്നിലെ വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന മോഷ്ടാവ് പണവും സ്വർണ്ണവും വെള്ളി ആഭരണങ്ങളും വെള്ളി നാഗപ്രതിമയും അടക്കം ഏകദേശം ഒരു ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ കവർന്നു.

ഏകദേശം 2 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ മുദ്രവള, 10 എണ്ണം വെള്ളി മുദ്രവളകൾ,വെള്ളി നാഗ പ്രതിമ എന്നിവ കൂടാതെ കെട്ടിടത്തിനകത്തെ ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയടക്കവും ഭണ്ഡാരത്തിലെ പണവും ചേർത്ത് 45,000യും ഉൾപ്പെടെയാണ് ഒരു ലക്ഷം രൂപയുടെ മുതലുകൾ കവർന്നത്. പണം മാത്രമായിരുന്നു മോഷ്ടാവിന്റെ ലക്ഷ്യമെന്നും വിഗ്രഹമെന്നും തൊട്ടില്ലെന്നും ഇൻസ്പെക്ടർ പറഞ്ഞു.

മോഷ്ടാവ് ക്ഷേത്രത്തിന്റെ മുൻവശത്തെ ഇരുമ്പ് വാതിലിന്റെ ലോക്ക് തകർത്ത് ഓഫീസ് മുറിയിൽ കയറി. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കൊള്ളയടിച്ചുവെന്നാണ് കരുതുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട പണികൾ ചെയ്തു വരുന്ന ആലാമി വൈദ്യർ ആണ് മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്. എസ്‌.ഐ. പി.കെ. അബ്ബാസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

നിലവിൽ പ്രദേശത്ത് നിന്ന് തെളിവുകൾ ശേഖരിക്കാനും സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കാനുമുള്ള നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് . പൊലീസ് നായയെ സ്ഥലത്ത് എത്തിച്ചു. വിരലടയാള വിദഗ്ദ്ധരും ഫോറൻസിക്ക് വിഭാഗവും പരിശോധന നടത്തി.

---------------

Hindusthan Samachar / Roshith K


Latest News