കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപം; ജാമ്യാപേക്ഷ നല്‍കി വകുപ്പ് മേധാവി
Thiruvanathapuram, 1 ഡിസംബര്‍ (H.S.) കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷയുമായി അധ്യാപിക. സംസ്‌കൃതം വകുപ്പ് മേധാവിയായ സി.എന്‍.വിജയകുമാരിയാണ് ജാമ്യാപേക്ഷ നല്‍കിത്. ജാമ്യാപേക്ഷയില്‍ പരാതിക്കാരനായ വിപിന്‍ വിജയന്റെ ഭാഗം കൂ
kerala university


Thiruvanathapuram, 1 ഡിസംബര്‍ (H.S.)

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് ജാമ്യാപേക്ഷയുമായി അധ്യാപിക. സംസ്‌കൃതം വകുപ്പ് മേധാവിയായ സി.എന്‍.വിജയകുമാരിയാണ് ജാമ്യാപേക്ഷ നല്‍കിത്. ജാമ്യാപേക്ഷയില്‍ പരാതിക്കാരനായ വിപിന്‍ വിജയന്റെ ഭാഗം കൂടി കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. വിപിനോട് ഡിസംബര്‍ അഞ്ചിന് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. നെടുമങ്ങാട് എസ്സി, എസ്ടി കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അക്കാദമിക് നിലവാരമില്ലാത്ത പ്രബന്ധം അംഗീകരിക്കാന്‍ പറ്റില്ലെന്നും ജാതി അധിക്ഷേപം നടത്തിയെന്നത് തെറ്റാണെന്നുമാണ് വിജയകുമാരിയുടെ വാദം. തീസിസിലെ അപാകത ചൂണ്ടികാട്ടിയതിലെ വിരോധവും, രാഷ്ട്രീയ പകപോക്കലുമാണ് കേസിന് ആധാരമെന്നും ജാമ്യഹര്‍ജിയില്‍ പറയുന്നു. വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ പരാതിയില്‍ സി.എന്‍.വിജയകുമാരിക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീകാര്യം പൊലീസ് കേസെടുത്തിരുന്നു. തനിക്ക് പിഎച്ച്ഡി ബിരുദം അവാര്‍ഡ് ചെയ്യുന്നതിനു മുന്‍പുള്ള ഓപ്പണ്‍ ഡിഫന്‍സിനു ശേഷം പ്രബന്ധത്തില്‍ ന്യൂനതകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വിജയകുമാരി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് വിപിന്‍ വിജയന്‍ പരാതി നല്‍കിയിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News