Enter your Email Address to subscribe to our newsletters

Trivandrum , 1 ഡിസംബര്‍ (H.S.)
തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളി. പ്രതി സ്ഥിരം കുറ്റവാളിയെന്നും , മുൻപും അതിജീവിതകളുടെ ഐഡന്റിറ്റി വ്യക്തമാക്കിയ കേസുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു . ജാമ്യം നൽകിയാൽ മറ്റ് പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുമെന്നും പ്രൊസിക്യൂഷൻ കൂട്ടിച്ചേർത്തു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ഈ കേസിൽ കേസിൽ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യുമെന്നാണ് രാഹുൽ ഈശ്വർ നേരത്തെ പോലീസിനെ വെല്ലുവിളിച്ചിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉൾപ്പെട്ട പീഡന കേസിലാണ് ഇപ്പോൾ രാഹുൽ ഈശ്വറിനെ കോടതി റിമാൻഡിൽ വിട്ടിരിക്കുന്നത്
രാഹുൽ മാങ്കൂട്ടം നിർബന്ധിത ഗർഭഛിദ്ര, ബലാത്സംഗ കേസ്
കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, ഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസിന്റെ പ്രധാന വിവരങ്ങൾ:
പരാതി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും, ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചെന്നും, നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
തെളിവുകൾ: യുവതി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിക്കൊപ്പം ഓഡിയോ റെക്കോർഡിംഗുകൾ, വാട്ട്‌സ്ആപ്പ് ചാറ്റുകൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയും കൈമാറിയിട്ടുണ്ട്.
എഫ്ഐആർ: പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (BNS 2023) ബലാത്സംഗം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു.
അന്വേഷണ പുരോഗതി: കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും, ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം: പരാതി വ്യാജമാണെന്നും, നിയമപരമായി നേരിടുമെന്നുമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ നിലപാട്. പരാതിക്കാരി ബിജെപി നേതാവിൻ്റെ ഭാര്യയാണെന്നും, പരസ്പര സമ്മതത്തോടെയാണ് ബന്ധമുണ്ടായിരുന്നതെന്നും അദ്ദേഹം മുൻകൂർ ജാമ്യ ഹർജിയിൽ വാദിച്ചു.
നിലവിലെ സ്ഥിതി: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിലാണെന്ന് പോലീസ് സംശയിക്കുന്നു. അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നും, ഒരു ചുവന്ന കാറിലാണ് സഞ്ചരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
---------------
Hindusthan Samachar / Roshith K