ജനാധിപത്യപരമായ ചര്‍ച്ച നടത്താന്‍ അനുവദിക്കാതിരിക്കുന്നതാണ് നാടകം; പ്രധാനമന്ത്രിക്ക് മറുപടിയുമായി പ്രയിങ്ക ഗാന്ധി'
New delhi, 1 ഡിസംബര്‍ (H.S.) പാര്‍ലമെന്റില്‍ നാടകം കളിച്ച് സഭ തടസ്സപ്പെടുത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവും (എസ്‌ഐആര്‍) വായു മലിനീകരണവും ജനങ്ങളെ ബാധിക്കുന്ന കാര്
Priyanka Gandhi


New delhi, 1 ഡിസംബര്‍ (H.S.)

പാര്‍ലമെന്റില്‍ നാടകം കളിച്ച് സഭ തടസ്സപ്പെടുത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവും (എസ്‌ഐആര്‍) വായു മലിനീകരണവും ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്നും അവ ചര്‍ച്ച ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു.

'എന്തിനാണ് പാര്‍ലമെന്റ്? ഇത് നാടകമല്ല. പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നത് നാടകമല്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ജനാധിപത്യപരമായ ചര്‍ച്ച നടത്താന്‍ അനുവദിക്കാതിരിക്കുന്നതാണ് നാടകം'-പ്രിയങ്ക പറഞ്ഞു. അതേസമയം, പ്രധാനമന്ത്രിയുടെ പരിഹാസത്തിന് മറുപടി നല്‍കാന്‍ രാഹുല്‍ ഗാന്ധി തയാറായില്ല.

പാര്‍ലമെന്റില്‍ പ്രതിപക്ഷം നാടകം കളിക്കരുതെന്നും അതിന് മറ്റു സ്ഥലങ്ങളുണ്ടെന്നുമാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിനു മുന്‍പുളള വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞത്. പാര്‍ലമെന്റ് നാടകത്തിനുള്ള ഇടമല്ലെന്നും പ്രതിപക്ഷം അവരുടെ ചുമതല നിര്‍വഹിക്കണമെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. ബിഹാറിലെ തോല്‍വി ചില പാര്‍ട്ടികള്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പാര്‍ലമെന്റില്‍ പ്രകടിപ്പിക്കരുതെന്നും മോദി പറഞ്ഞിരുന്നു.

രാജ്യത്തിന്റെ അതിവേഗ വളര്‍ച്ചയ്ക്ക് പ്രതിപക്ഷവും സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് ഊര്‍ജമാകുന്നതായിരിക്കണം പാര്‍ലമെന്റ് സമ്മേളനം. വികസനമാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് എത്തുന്നതിന് സര്‍ക്കാരിനൊപ്പം പ്രതിപക്ഷവും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പിലെ ജനവിധി ജനാധിപത്യത്തിന്റെ ശക്തിയാണ് വ്യക്തമാക്കിയത്. പാര്‍ലമെന്റ് സമ്മേളനം ജനങ്ങള്‍ക്ക് ഊര്‍ജ്ജത്തിന്റെ സന്ദേശം നല്‍കുന്നതാകണമെന്നും പ്രതിപക്ഷം പാര്‍ലമെന്റിലെ ദൗത്യം ശരിയായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ അസ്വസ്ഥതയില്‍ നിന്ന് പുറത്തു വരണമെന്നും അനാവശ്യ ബഹളമില്ലാതെ നടപടികളോട് സഹകരിക്കണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News