ഒളിവിലിരുന്ന് ജാമ്യത്തിന് എല്ലാ ശ്രമങ്ങളും നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍; പരാതിക്കാരിക്ക് എതിരെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി
Thiruvanathapuram, 1 ഡിസംബര്‍ (H.S.) ബലാത്സംഗക്കേസില്‍ പ്രതതിയാക്കിയതിനെ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് എല്ലാവഴികളും തേടുന്നു. പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ മാങ്കുട്ടത്തില്‍ കോ
Rahul manguttathil


Thiruvanathapuram, 1 ഡിസംബര്‍ (H.S.)

ബലാത്സംഗക്കേസില്‍ പ്രതതിയാക്കിയതിനെ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് എല്ലാവഴികളും തേടുന്നു. പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ രാഹുല്‍ മാങ്കുട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഒളിവില്‍ കഴിയുന്ന രാഹുല്‍, അഭിഭാഷകന്‍ മുഖേനയാണ് തെളിവുകള്‍ ഹാജരാക്കിയത്.

ഓഡിയോ സന്ദേശം, ചാറ്റുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടെയുള്ള തെളിവുകളാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്നാണ് ലഭ്യമായ വിവരം. പരാതിക്കാരിക്കെതിരെയുള്ള മൂന്ന് ഡിജിറ്റല്‍ രേഖകളാണ് മൂന്ന് ഡോക്യുമെന്റ് ഫയലുകളായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വാട്സാപ്പ് ചാറ്റുകള്‍, വാട്സാപ്പ് ഓഡിയോകള്‍, ഇതിന്റെ ഹാഷ് വാല്യൂ സര്‍ട്ടിഫിക്കറ്റോടുകൂടിയാണ് രേഖകള്‍ ഹാജരാക്കിയിട്ടുള്ളത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ സമയത്ത് പരാതിക്കാരിക്കെതിരെ ചില തെളിവുകള്‍ രാഹുല്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരി കൂടുതല്‍ തെളിവുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രാഹുല്‍ ഇപ്പോള്‍ കൂടുതല്‍ തെളിവുകള്‍ നല്‍കിയിരിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News