Enter your Email Address to subscribe to our newsletters

Palakkad, 1 ഡിസംബര്‍ (H.S.)
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്നും രക്ഷപ്പെട്ട ചുവന്ന പോളോ കാര്‍ ഒരു സിനിമാതാരത്തിന്റേത് എന്ന് സൂചന. സിസിടിവി ഇല്ലാത്ത വഴികളിലൂടെയാണ് പോലീസിനെ വെട്ടിച്ച് കാര്‍ സഞ്ചരിച്ചത്. വാഹനത്തിന്റെ ഉടമയാരെന്നുള്ള അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.
രാഹുലിനൊപ്പമുണ്ടായിരുന്ന സ്റ്റാഫ് അംഗങ്ങളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. കാര്‍ സ്ഥിരമായി രാഹുല്‍ ഉപയോഗിക്കുന്നതല്ലെന്നും വാഹനത്തിന്റെ ഉടമസ്ഥനെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു ഇവരുടെ മൊഴി.രാഹുലിന്റെ പാലക്കാട്ടെ ഫ്‌ലാറ്റിലെത്തി അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് നിര്‍ണായക വിവരം ലഭിച്ചത്.
രാഹുലിനെ കാണാതായ വ്യാഴാഴ്ചത്തെ സിസിടിവി ദൃശ്യങ്ങള്‍ ഫ്‌ലാറ്റിലെ ഡി വി ആറില്‍ നിന്ന് ഡിലീറ്റ് ചെയ്ത നിലയിലാണ്. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതിനെത്തുടര്‍ന്ന് ഫ്‌ലാറ്റിലെ കെയര്‍ടേക്കറെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുകയാണ്. അതിനിടെ യുവതി രാഹുലിനെതിരെ സമര്‍പ്പിച്ച ശബ്ദരേഖയിലുള്ളത് രാഹുലിന്റെ സംഭാഷണം തന്നെയാണെന്ന പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു.
---------------
Hindusthan Samachar / Sreejith S