Enter your Email Address to subscribe to our newsletters

Thiruvanathapuram, 1 ഡിസംബര്‍ (H.S.)
ആനത്തലവട്ടം കൃഷ്ണാലയത്തില്‍ ബിജെപി പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ബാബുവിന്റെ വീടിന് നേരെ ആക്രമണം. വീടിന്റെ കാര്‍ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടിയുമാണ് കത്തിച്ചു. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ബാബുവിന്റെ വീടിനു മുന്നില്‍ ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ അജ്ഞാതന്‍ ബാബുവിന്റെ വീട് ഇതാണോ എന്നും ഫോണ്‍ നമ്പറും അന്വേഷിച്ചിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ചിറയിന്‍കീഴ് 17-ാം വാര്‍ഡ് പണ്ടകശാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബാബുവിന്റെ സഹോദരീപുത്രിയായ റ്റിന്റുവിന്റെ വീട് ദിവസങ്ങള്‍ക്ക് മുമ്പ് കത്തി നശിച്ചിരുന്നു. ആ സംഭവത്തിലും ഇതുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല.
---------------
Hindusthan Samachar / Sreejith S