പീഡന പരാതി നല്‍കിയ യുവതിയെ അപമാനിച്ച കേസ്ഛ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി സന്ദീപ് വാര്യര്‍
Thiruvanathapuram, 1 ഡിസംബര്‍ (H.S.) രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ പീഡന പരാതി നല്‍കിയ പരാതിക്കാരിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.
Sandeep Varier


Thiruvanathapuram, 1 ഡിസംബര്‍ (H.S.)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് എതിരെ പീഡന പരാതി നല്‍കിയ പരാതിക്കാരിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേസില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസില്‍ ഒന്നാം പ്രതിയായ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സന്ദീപ് വാരിയര്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. യുവതിയുടെ പേരു വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

യുവതിയുടെ ആദ്യ വിവാഹത്തില്‍ പങ്കെടുത്ത് എന്ന് സന്ദീപ് വാര്യര്‍ പോസ്റ്റ് ഇട്ടിരുന്നു. അതിജീവിതയുടെ പേര് പ്രചരിപ്പിച്ചു, വിവാഹ ചിത്രം അടക്കം പുറത്തുവിട്ടു തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസ്. സൈബര്‍ ആക്രമണം രൂക്ഷമായതോടെയാണ് പോലീസ് കേസെടുത്തത്. കേസില്‍ അഞ്ചുപേരാണ് പ്രതികള്‍. പത്തനംതിട്ട മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഒന്നാം പ്രതിയാണ്.

---------------

Hindusthan Samachar / Sreejith S


Latest News