Enter your Email Address to subscribe to our newsletters

Kayamkulam, 1 ഡിസംബര്‍ (H.S.)
കായംകുളം കളരിക്കലില്‍ മകന്റെ വെട്ടേറ്റ പിതാവ് മരിച്ചു. പുല്ലുകുളങ്ങര പീടികച്ചിറ നടരാജന്‍ ആണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു നവജിത്ത് നടരാജന്‍. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പിതാവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മൃതദേഹം
രാത്രി 9 മണിയോടെയാണ് സംഭവമുണ്ടായത്. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്ക് പതിവായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്നും പ്രശ്‌നമുണ്ടാവുകയായിരുന്നു. വീട്ടില്‍ നിന്ന് ബഹളം കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. മാതാപിതാക്കളെ വെട്ടി ചോരയില്‍ കുളിച്ചുനില്‍ക്കുന്ന നവജിത്തിനെയാണ് നാട്ടുകാര്‍ കാണുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ചാണ് നവജിത്തിനെ കീഴ്‌പ്പെടുത്തിയത്. നവജിത്ത് ലഹരിക്ക് അടിമയാണ്.
---------------
Hindusthan Samachar / Sreejith S