Enter your Email Address to subscribe to our newsletters

Kochi, 1 ഡിസംബര്‍ (H.S.)
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന
വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ
പുതിയ പോസ്റ്റർ പുറത്തുവിട്ടു.
പ്രശസ്ത താരങ്ങളായ ബിജു മേനോനും, ജോജു
ജോർജും , ഇരുവശങ്ങളിലുമായി ട്ടുള്ളതാണ് ഈ പോസ്റ്റർ.
ഇരുവരും ഒന്നിച്ചുള്ള പോസ്റ്റർ ഇതാദ്യമാണ്.
ബിജു മേനോൻ്റെയും, ജോജു ജോർജിൻ്റേയും ജന്മദിനത്തിൽ അവരവരുടേതായ പോസ്റ്റർ ജന്മദിന സമ്മാനമായി പുറത്തുവിട്ടിരുന്നു പൂർണ്ണമായും ഇമോഷണൽ ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്.
തനതായ അഭിനയ ശൈലിയിലൂടെ പ്രേഷക മനസ്സിൽ ശക്തമായ സ്വാധീനമുണ്ടാക്കിയ നടന്മാരാണിവർ. രണ്ടു പേർക്കും അഭിനയത്തിൻ്റെ മാറ്റുരക്കാൻ ലഭിച്ചിരിക്കുന്ന അപൂർവ്വ അവസരം കൂടിയാണ് ഈ ചിത്രം.
ആഗസ്റ്റ്
സിനിമ യുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈംസ്റ്റോറീസ്സുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു , മിഥുൻ ഏബ്രഹാം .
സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.
ലെന, നിരഞ്ജനഅനൂപ്, ഇർഷാദ്,, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണാ ലിഷോയ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
---------------
Hindusthan Samachar / Sreejith S