Enter your Email Address to subscribe to our newsletters

Kerala, 1 ഡിസംബര്‍ (H.S.)
ലൈംഗീക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ആ കട്ടിൽ കണ്ട് പനിയ്ക്കേണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും അദേഹം പറഞ്ഞു. രാഹുലിന് എതിരെ പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. രാഹുലിനെക്കാൾ ഗൗരവം ഉള്ള വിഷയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്ന് അദേഹം പറഞ്ഞു.
പാലക്കാട് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപെട്ട കാറിനെ കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു. എം എൽ എ വാഹനം ഉപേക്ഷിച്ച്, രാഹുൽ രക്ഷപെട്ടത് ഈ വാഹനത്തിൽ ആണെന്നും പൊലീസ് വ്യക്തമാക്കി.അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയതിന് പിന്നാലെയാണ് രാഹുൽ ഒളിവിൽ പോയത്. അതിജീവിത മുഖ്യമന്ത്രിയെ കാണാൻ പോയ സമയത്ത് രാഹുൽ പാലക്കാട് കണ്ണാടിയിൽ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു.പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറിൽ കയറിപ്പോകുകയായിരുന്നു
---------------
Hindusthan Samachar / Roshith K