Enter your Email Address to subscribe to our newsletters

Kochi, 10 ഡിസംബര്‍ (H.S.)
നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ സമൂഹത്തിന്റെ വിവിധ രംഗത്ത് നിന്ന് ധാരാളം പേരാണ് ദിലീപിന് പിന്തുണയുമായി എത്തുന്നത്.
സിനിമാ രംഗത്തെ പ്രമുഖരും ദിലീപിന്റെ സഹപ്രവര്‍ത്തകരുമടക്കം ഒട്ടേറെ പേരാണ് ദിലീപിന് പിന്തുണയര്‍പ്പിച്ച് സമൂഹമാധ്യമങ്ങളില്‍ എത്തിയിട്ടുള്ളത്. ഇപ്പോഴിതാ സംവിധായകനും നടനുമായ അക്ഷയ് അജിത്തും രംഗത്തെത്തിയിരിക്കുന്നു. സത്യം ജയിച്ചു, പ്രാര്‍തനകള്‍ ഫലം കണ്ടു. എന്നുപറഞ്ഞുകൊണ്ടാണ് അക്ഷയ് അജിത്ത് തന്റെ കുറിപ്പുമായി വന്നിട്ടുള്ളത്.
ദിലീപിന്റെ പഴയ നാട്ടുകാരനും സുഹൃത്തുമാണ് അക്ഷയ് അജിത്ത്. ദീര്‍ഘ കാലമായുള്ള ദിലീപിന് തന്നോടുള്ള സ്‌നേഹം പങ്കിടുകയാണ് അക്ഷയ് അജിത്ത്. കോടതിവിധിയിലൂടെ ദിലീപേട്ടന്റെ നിരപരാധിത്വം തെളിഞ്ഞു. കുറ്റവാളികളായി തെളിയിക്കപ്പെട്ടവര്‍ക്ക് നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷയും കിട്ടി. അതിജീവിതയ്ക്ക് അര്‍ഹിക്കുന്ന നീതിയും ലഭിച്ചു. ഈ കാലമത്രയും ദിലീപേട്ടനും കുടുംബവും അനുഭവിച്ച് മാനസിക സംഘര്‍ഷം എത്ര വലുതാണ്.
തെറ്റുകാരന്‍ എന്ന് കോടതി വിധിയെഴുതും വരെ പ്രതി ചേര്‍ക്കപ്പെടുന്ന എല്ലാവരും നിരപരാധികള്‍ തന്നെയാണ്. ദിലീപേട്ടന്‍ ക്രൂശിക്കപ്പെട്ട ഒരാളാണ്. അദ്ദേഹത്തിന് നല്ലത് വരട്ടെ. പുതിയ പ്രോജക്റ്റുകള്‍ പ്രേക്ഷകര്‍ ഒന്നാകെ സ്വീകരിക്കപ്പെടട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു. അതിജീവിതയായ സഹോദരിക്ക് നന്മ വരട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR