സുനില്‍ കുമാറിന് മാനസിക വിഭ്രാന്തി: പരിഹസിച്ച്‌ ബി ഗോപാലകൃഷ്ണൻ
Thrissur, 10 ഡിസംബര്‍ (H.S.) തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്യപ്പെട്ടതോടെ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഇടതുപക്ഷവും കോണ്‍ഗ്രസും പരാജയത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. ചെമ
B Gopalakrishnan


Thrissur, 10 ഡിസംബര്‍ (H.S.)

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്യപ്പെട്ടതോടെ പ്രതികരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.

ഇടതുപക്ഷവും കോണ്‍ഗ്രസും പരാജയത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. ചെമ്ബെന്ന് കേള്‍ക്കുമ്ബോള്‍ ഇരുവര്‍ക്കും മാനസിക വിഭ്രാന്തിയാണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ നടപടി ചോദ്യം ചെയ്ത് രംഗത്തെത്തിയ സിപിഐ നേതാവ് വി എസ് സുനില്‍ കുമാറിന് മാനസിക വിഭ്രാന്തിയാണെന്നും ബി ഗോപാലകൃഷ്ണന്‍ ആക്ഷേപിച്ചു. സുനില്‍ കുമാറിന് നെല്ലിയ്ക്കാത്തളം വെയ്ക്കണമെന്നും ബിജെപി നേതാവ് പരിഹസിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News