കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് കൗണ്ടര്‍ ഇനി കോട്ടയം സിഎംഎസ് കോളേജില്‍
Kottayam, 10 ഡിസംബര്‍ (H.S.) വിദ്യാർത്ഥ്കള്‍ രൂപകല്‍പന ചെയ്ത ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം സിഎംഎസ് കോളേജില്‍ പ്രവർത്തനം ആരംഭിച്ചു. കേരള സെൻട്രല്‍ റീജിയണ്‍ പോസ്റ്റല്‍ സർവീസസ് ഡയറക്ടർ എൻ.ആ
Gen-Sea Post Office Counter


Kottayam, 10 ഡിസംബര്‍ (H.S.)

വിദ്യാർത്ഥ്കള്‍ രൂപകല്‍പന ചെയ്ത ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം സിഎംഎസ് കോളേജില്‍ പ്രവർത്തനം ആരംഭിച്ചു.

കേരള സെൻട്രല്‍ റീജിയണ്‍ പോസ്റ്റല്‍ സർവീസസ് ഡയറക്ടർ എൻ.ആർ.ഗിരി ആണ് ജെൻ-സി പോസ്റ്റ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചത്. 'വിദ്യാർത്ഥികള്‍, വിദ്യാർത്ഥികളാല്‍, വിദ്യാർത്ഥികള്‍ക്ക് വേണ്ടി' എന്ന തത്വശാസ്ത്രത്തില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ സിഎംഎസ് കോളേജ് വിദ്യാർത്ഥികള്‍ തന്നെ മുഴുവൻ രൂപകല്‍പ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ച പോസ്റ്റ് ഓഫീസ് ആണിത്. ഇത് സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും സേവനത്തിൻ്റെയും മികച്ച സംയോജനത്തെ പ്രതിനിധീകരിക്കുന്നു.

ഊർജ്ജസ്വലതവും യുവത്വവും കൂടിച്ചേർന്ന ഒരു പ്രകൃതിസൗഹൃദ ഇടമാണ് ഈ പോസ്റ്റല്‍ എക്സ്റ്റൻഷൻ കൗണ്ടർ. ഇൻഡോർ, ഔട്ട്‌ഡോർ ഏരിയകള്‍ സുഗമമായി ഇവിടെ സമന്വയിക്കുന്നു. പുതുതലമുറയ്ക്ക് വേണ്ടിയുള്ള ഈ എക്സ്റ്റൻഷൻ കൗണ്ടർ, പ്രകൃതിയുമായി ഇണങ്ങിച്ചേരുക എന്ന കോളേജിൻ്റെ അടിസ്ഥാന തത്വത്തില്‍ ഉറച്ചുനില്‍ക്കുന്നതോടൊപ്പം ഒരു വർക്ക് കഫേയായും ഗ്രീൻ കോർണറായും കമ്മ്യൂണിറ്റി കേന്ദ്രമായുമെല്ലാം പ്രവർത്തിക്കുന്നു.

ജെൻ-സീ പോസ്റ്റല്‍ എക്സ്റ്റൻഷൻ കൗണ്ടറിൻ്റെ പ്രധാന സവിശേഷതകള്‍:പിക്നിക് ടേബിള്‍ ശൈലിയിലുള്ള ഇരിപ്പിട ക്രമീകരണങ്ങളും വെർട്ടിക്കല്‍ ഗാർഡനുമുള്ള, ഉന്മേഷദായകവും ശാന്തവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങള്‍. പഴയ ടയറുകള്‍ പുനരുപയോഗിച്ച്‌ നിർമ്മിച്ച ഇരിപ്പിടങ്ങള്‍ സുസ്ഥിരതയോടും പരിസ്ഥിതി സൗഹൃദപരമായ പ്രവർത്തനങ്ങളോടുമുള്ള വിദ്യാർത്ഥികളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.ലാപ്ടോപ്പുകള്‍ക്കും മൊബൈലുകള്‍ക്കുമുള്ള ചാർജിംഗ് പോയിൻ്റുകളോടുകൂടി സജ്ജീകരിച്ചിരിക്കുന്ന വർക്ക് ഫ്രണ്ട്ലി കൗണ്ടർ ലെഡ്ജ്.

പുസ്തകങ്ങളും ബോർഡ് ഗെയിമുകളുമുള്ള ബുക്ക് ഷെല്‍ഫ്, ശാന്തമായ അന്തരീക്ഷത്തില്‍ വായിക്കാനുള്ള ഇൻഡോർ വായനാമൂല എന്നിവ വിനോദത്തിനും വിശ്രമത്തിനുമുള്ള കോർണറില്‍ ഉള്‍പ്പെടുന്നു.പാക്കേജിംഗ് മെറ്റീരിയലുകളും 'മൈ സ്റ്റാമ്ബ്' പ്രിൻ്ററുമുള്ള സമ്ബൂർണ്ണ എംപിസിഎം ബുക്കിംഗ് കൗണ്ടർ സേവന ലഭ്യത മെച്ചപ്പെടുത്തുന്നു.

ഇന്ത്യാ പോസ്റ്റ്, 'അക്ഷരനഗരി' എന്നറിയപ്പെടുന്ന കോട്ടയത്തിൻ്റെ സാംസ്കാരിക പൈതൃകം, കേരള പാരമ്ബര്യം, സിഎംഎസ് കോളേജിൻ്റെ സത്ത, പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപകല്‍പ്പനകള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കലാസൃഷ്ടികള്‍ ഉള്‍പ്പെട്ട അകത്തളങ്ങള്‍സേവന കേന്ദ്രം എന്നതിലുപരി വർക്ക്‌പ്ലേസ്, മീറ്റിംഗ് പ്ലേസ്, ക്രിയേറ്റീവ് ഹബ്, റിലാക്സേഷൻ സോണ്‍, കമ്മ്യൂണിറ്റി കോർണർ എന്നിവ കൂടിയായി ഈ ജെൻ-സീ ശൈലിയിലുള്ള എക്സ്റ്റൻഷൻ കൗണ്ടർ പ്രവർത്തിക്കുന്നു. ഇത് ഇന്ത്യാ പോസ്റ്റിൻ്റെ പാരമ്ബര്യത്തെ അഭിമാനത്തോടെ ഭാവിയിലേക്ക് കൊണ്ടുപോകുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News