തെരഞ്ഞെടുപ്പുകളിൽ ഇളകാത്ത ഇടത് കോട്ട; കണ്ണൂരിൽ ജനവിധി അനുകൂലമാക്കാൻ പണി പതിനെട്ടും പയറ്റി മുന്നണികൾ
Kannur, 10 ഡിസംബര്‍ (H.S.) തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതിൻ്റെ ഇളകാത്ത കോട്ടയാണ് കണ്ണൂർ. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മേൽക്കോയ്മ തുടരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജനവിധി അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ. ഇന്നലെ
Kannur municipal corporation


Kannur, 10 ഡിസംബര്‍ (H.S.)

തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതിൻ്റെ ഇളകാത്ത കോട്ടയാണ് കണ്ണൂർ. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മേൽക്കോയ്മ തുടരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ജനവിധി അനുകൂലമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ. ഇന്നലെയാണ് കണ്ണൂർ അടക്കമുള്ള ഏഴ് ജില്ലകളിൽ കൊട്ടിക്കലാശം നടന്നത്. വടക്കൻ കേരളത്തിൽ നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

അതേസമയം, സംസ്ഥാനത്ത് ഭരണം കയ്യിലുള്ള ഏക കോർപ്പറേഷനിൽ ഭരണം നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം വയ്ക്കുന്നത്. എങ്കിലും ഭരണം പിടിച്ചെടുക്കാൻ പണി പതിനെട്ടും മുന്നണികൾ പയറ്റുന്നുണ്ട്. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും, പഞ്ചായത്തുകളിലും ഇടത് വലിയ രിതിയിൽ ആഭിമുഖ്യം പുലർത്തുന്നുണ്ട്. പോളിങ് ബൂത്തിലേക്ക് പോകും മുന്നേ 14 ഇടത്ത് എൽഡിഎഫിന് എതിരുമില്ല.

ആകെ എട്ട് നഗരസഭകളാണ് കണ്ണൂരിൽ ഉള്ളത്. അതിൽ അഞ്ചിടത്ത് എൽഡിഎഫാണ് ഭരിക്കുന്നത്. കോൺഗ്രസിനെ മൂന്നാം സ്ഥാനത്താക്കി ബിജെപി പ്രധാന പ്രതിപക്ഷമായി മാറിയ തലശേരി നഗരസഭയും പ്രധാന ശ്രദ്ധാ കേന്ദ്രമാണ്. ആന്തൂരിൽ അഞ്ച് സീറ്റുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചു കഴിഞ്ഞു. പയ്യന്നൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സി. വൈശാഖ് എൽഡി എഫ് വിമതനായി മത്സരിക്കുന്നതും പ്രത്യേകതയുള്ള ഒന്നാണ്.

നഗരസഭകളിൽ ശക്തമായ പോരാട്ടം നടക്കുന്നത് ശ്രീകണ്ഠാപുരത്താണ്. മുൻ എസിപി ടി. കെ. രത്നാകുമാറിനെ മുനിർത്തി എൽഡിഎഫ് പോരാടുമ്പോൾ ഭരണം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപുകൾ.

71 ഗ്രാമപഞ്ചായത്തുകളിൽ 57 ഇടത്തും എൽഡിഎഫിൻ്റെ ആധിപത്യമാണ് ഉള്ളത്. 12 ഇടത്ത് മാത്രം യുഡിഎഫ് ഭരിക്കുമ്പോൾ ആർക്കും ഭൂരിപക്ഷമില്ലാത്ത 2 പഞ്ചായത്തുകളുമുണ്ട്. നിലവിൽ 10 പഞ്ചായത്തുകളിൽ പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിക്കുന്നുണ്ട്. ആറളം, കൊട്ടിയൂർ, നാറാത്ത് പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ജില്ലാ പഞ്ചായത്തിൽ 17 ഇടത്ത് എൽഡിഎഫ്, 7 ഇടത്ത് യുഡിഎഫ്, ബ്ലോക്ക് പഞ്ചായത്തുകൾ 11 ൽ പത്തും എൽഡിഎഫിനൊപ്പമാണ് ഉള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News