വോട്ടെടുപ്പ്; ഏഴ് ജില്ലകളില്‍ നാളെ പൊതു അവധി
Kozhikode, 10 ഡിസംബര്‍ (H.S.) സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ(വ്യാഴാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പിനോട് അനുബന്ധിച്ച്‌ കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളി
Localbody Election


Kozhikode, 10 ഡിസംബര്‍ (H.S.)

സംസ്ഥാനത്ത് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെ(വ്യാഴാഴ്ച) പൊതു അവധി പ്രഖ്യാപിച്ചു.

വോട്ടെടുപ്പിനോട് അനുബന്ധിച്ച്‌ കനത്ത സുരക്ഷയാണ് പോളിംഗ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് നടന്ന തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ 70.9 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. വോട്ടിംഗ് യന്ത്രത്തിലെ തകരാർ മൂലം നിർത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയില്‍ റീപോളിംഗ് വ്യാഴാഴ്ച നടത്തും.

ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണല്‍. വോട്ടെടുപ്പിനോട് അനുബന്ധിച്ച്‌ വ്യാഴാഴ്ച തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ്‌ ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്‌, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ്‌ തെരഞ്ഞെടുപ്പ്‌. ആകെ 15337176 വോട്ടർമാരാണ് പട്ടികയിലുള്ളത് .ആകെ 38994 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News