19കാരിയെ ആണ്‍ സുഹൃത്ത് കൊന്നത് ക്രൂരമായി; മദ്യലഹരിയില്‍ കല്ല് കൊണ്ട് തലയ്ക്കടിച്ചു
Malayattoor, 10 ഡിസംബര്‍ (H.S.) മലയാറ്റൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെത് ക്രൂര കൊലപാതകം. ആണ്‍ സുഹൃത്താണ് കൊലപാതകം നടത്തിയത്. കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചു. മദ്യലഹരിയില്‍ ആയിരുന്നു കൊല
chithrapriya


Malayattoor, 10 ഡിസംബര്‍ (H.S.)

മലയാറ്റൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയയുടെത് ക്രൂര കൊലപാതകം. ആണ്‍ സുഹൃത്താണ് കൊലപാതകം നടത്തിയത്. കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്ന് സുഹൃത്ത് അലന്‍ സമ്മതിച്ചു. മദ്യലഹരിയില്‍ ആയിരുന്നു കൊലപാതകം നടത്തിയത്. ചിത്രപ്രീയക്ക് മറ്റ് ബന്ധങ്ങള്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. കൊലപാതകം നടത്തിയ ദിവസവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു. മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു.

ചിത്രപ്രിയ അലനോടൊപ്പം ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതാണ് കൊലപാതകിയെ കണ്ടെത്തുന്നതിന് നിര്‍ണായകമായത്. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ ചിത്രപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദുവസമായി ചിത്രപ്രിയക്കു വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് വെട്ടുകല്ലുകള്‍ കൂട്ടിയിട്ടിരുന്നു. ഇതിലെ കല്ല് ഉപയോഗിച്ചാണ് കൊല നടത്തിയത്.

2 ദിവസത്തെ പഴക്കമുണ്ടായിരുന്ന മൃതദേഹം ജീര്‍ണിച്ചു തുടങ്ങിയിരുന്നു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ചിത്രപ്രിയയുടെ അമ്മ ഷിനി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ബെംഗലൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയാണ് ചിത്രപ്രിയ.

---------------

Hindusthan Samachar / Sreejith S


Latest News