പിടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ കേസ് : പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ഇന്ന് അപേക്ഷ നല്‍കും
Thiruvanathapuram, 10 ഡിസംബര്‍ (H.S.) സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്. മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നല്
pt kunjumuhammed


Thiruvanathapuram, 10 ഡിസംബര്‍ (H.S.)

സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പോലീസ്. മജിസ്‌ട്രേറ്റിന് മുന്നില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനായി പൊലീസ് ഇന്ന് അപേക്ഷ നല്‍കും. ഐഎഫ്എഫ്‌കെയ്ക്ക് വേണ്ടിയുള്ള സിനിമ സിക്രീനിങ്ങിനിടെ ജൂറി ചെയര്‍മാനായ കുഞ്ഞുമുഹമ്മദ് ഹോട്ടലില്‍ വെച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി.

കന്റോണ്‍മെന്റ് പൊലീസിനാണ് അന്വേഷണ ചുമതല.മുന്‍ എംഎല്‍എയും സംവിധായകനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ കേസെടുക്കുന്നതില്‍ ഉണ്ടായത് ഗുരുതരമായ കാലതാമസമാണ്. മുഖ്യമന്ത്രിക്ക് പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചത്.

ജൂറി അംഗമായ ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ച് 13 ദിവസം കഴിഞ്ഞാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇ-മെയില്‍ പരാതി ലഭിച്ചയുടന്‍ പൊലിസിന് കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഐഎഫ്എഫ്‌കെയില്‍ മലയാളം സിനിമാ സിനിമകള്‍ തെരഞ്ഞെടുക്കുന്ന ജൂറിയുടെ ചെയര്‍മാനായ കുഞ്ഞുമുഹമ്മദും അംഗമായ സംവിധായകയും താമസിച്ചിരുന്നത് ഒരേ ഹോട്ടലിലാണ്. മുറിയിലെത്തിയ കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്ന കാര്യം രേഖാമൂലം ജൂറി അംഗം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുന്നത് കഴിഞ്ഞ 27നാണ്. രണ്ടിനാണ് പരാതി കന്‍ോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിക്കാരിയോട് തന്നെയാണ് പൊലിസ് ആദ്യ വിവരങ്ങള്‍ അന്വേഷിച്ചത്. പരാതിയില്‍ ഉറച്ചു നിന്ന സ്ത്രീ സംഭവ ദിവസവും സമയവുമെല്ലാം പൊലീസിനോട് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News