രാഹുൽ മാങ്കൂട്ടത്തിന് മുൻകൂർ ജാമ്യം; രണ്ടാമത്തെ ബലാത്സംഗക്കേസിൽ എംഎക്ക് ആശ്വാസം
Thiruvanatahapuram, 10 ഡിസംബര്‍ (H.S.) പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ അറസ്റ്റ് സാധ്യത ഒഴിവായത് എംഎൽഎയ്ക്ക് വലിയ ആശ്
Rahul Mamkootathil MLA


Thiruvanatahapuram, 10 ഡിസംബര്‍ (H.S.)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇതോടെ അറസ്റ്റ് സാധ്യത ഒഴിവായത് എംഎൽഎയ്ക്ക് വലിയ ആശ്വാസമായി.

ഉപാധികളോടെയാണ് ജാമ്യംഅനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നിവയാണ് ഉപാധികൾ. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. വിധി പറയുന്നതുവരെ അറസ്റ്റ് തടയണമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ആദ്യ പീഡനക്കേസില്‍ ജില്ലാക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്.

ബെംഗളൂരുവിലുള്ള 23 വയസ്സുള്ള യുവതിയാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ രണ്ടാമത്തെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ കൊണ്ടുപോയി ഔട്ട് ഹൗസിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. യുവതി ആദ്യം പരാതി കെപിസിസി അധ്യക്ഷന് നൽകുകയും, പിന്നീട് അദ്ദേഹം അത് പോലീസിന് കൈമാറുകയും ചെയ്തിരുന്നു. കോടതിയിൽ പ്രോസിക്യൂഷൻ പരാതിക്കാരിയുടെ മൊഴിയും മറ്റ് തെളിവുകളും ഹാജരാക്കിയെങ്കിലും, അടച്ചിട്ട മുറിയിൽ നടന്ന വാദത്തിനൊടുവിൽ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News