Enter your Email Address to subscribe to our newsletters

Thiruvanathapuram, 10 ഡിസംബര്‍ (H.S.)
പാലക്കട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് വിശദമായ വാദം കേട്ടശേഷം വിധിക്കായി മാറ്റിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. ഇന്ന് വിധി പറയുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
വിവാഹ അഭ്യര്‍ത്ഥന നടത്തി രാഹുല്‍ പെണ്‍കുട്ടിയെ കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കരഞ്ഞ് കാലുപിടിച്ച് തടയാന്‍ ശ്രമിച്ചിട്ടും രാഹുല്‍ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയെന്നാണ് രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി. രാഹുലിനെതിരെ ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവില്‍ താമസിക്കുന്ന 23 കാരി പൊലീസിന് നല്‍കിയത്. പരിചയമുണ്ടായിരുന്ന രാഹുല്‍ ആദ്യം പ്രണയാഭ്യര്‍തഥന നടത്തി. പിന്നീട് വിവാഹ അഭ്യര്‍ത്ഥനയും നടത്തി. വീട്ടുകാരുമായി വിവാഹം ചര്‍ച്ച ചെയ്തു. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാഹുല്‍ ഔട്ട് ഹൗസിലേക്ക് കൂട്ടികൊണ്ടുപോയി. രാഹുലിന്റെ സുഹൃത്ത് ഫെന്നിയാണ് കാര്‍ ഓടിച്ചിരുന്നത്. ഔട്ട് ഹൗസിലെത്തിയപ്പോള്‍ രാഹുല്‍ എനിക്ക് നിന്നെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞു. ഉപദ്രവം തുടങ്ങിയപ്പോള്‍ കാലു പിടിച്ച് വെറുതെ വിടണമെന്നാവശ്യപ്പെട്ടു. എന്നാല്‍, ക്രൂരമായ ലൈംഗികാതിക്രമം നേരിട്ടു എന്നുമാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.
ഭീഷണപ്പെടുത്തിയത് കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയത്. വീടിന് മുന്നില്‍ എത്തിവരെ ഭീഷണിപ്പെടുത്തി എന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന ജാമ്യാപേക്ഷയില്‍ വരുന്ന മൊഴി രാഹുല്‍ ഈശ്വറിന് ഏറെ നിര്‍ണായകമാണ്.
---------------
Hindusthan Samachar / Sreejith S