Enter your Email Address to subscribe to our newsletters

Arunachal Pradesh, 11 ഡിസംബര്‍ (H.S.)
അരുണാചല്‍ പ്രദേശില്‍ ട്രക്ക് അപകടത്തില്‍ 22 മരണം. ഇന്തോ-ചൈന അതിര്‍ത്തിയിലെ ഹയൂലിയാങ്-ചഗ്ലഗാം റോഡിലാണ് വാഹനാപകടമുണ്ടായത്. അസമിലെ ടിന്‍സുകിയ ജില്ലയില്‍നിന്നുള്ള ദിവസക്കൂലിക്കാരായിരുന്നു ട്രക്കിലുണ്ടായിരുന്നതെന്നാണ് വിവരം. തൊഴിലാളികളുമായി പോയ ട്രക്ക് ആഴമേറിയ കൊക്കയിലേക്ക് മറിയുകയായിരുന്നു. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. അപകടത്തില്‍ പെട്ട മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയില്‍നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ മലമ്പ്രദേശത്തിലൂടെ കടന്നുപോയ വാഹനം നിയന്ത്രണം വിട്ട് വലിയ കൊക്കയിലേക്ക് പതിക്കുകയായിരുന്നെന്നാണ് വിവരം. തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ടയാള്‍ പട്ടണത്തിലെത്തി അധികാരികളെ അറിയിച്ച ശേഷമാണ് ഈ ദാരുണമായ അപകടത്തെക്കുറിച്ച് പുറത്തറിഞ്ഞത്. അസമിലെ ദിബ്രുഗഡില്‍നിന്ന് ഒരു എന്‍ഡിആര്‍എഫ് സംഘത്തെ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S