Enter your Email Address to subscribe to our newsletters

Imphal, 11 ഡിസംബര്‍ (H.S.)
ദ്വിദിന സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് മണിപ്പൂരില്‍ എത്തും. രണ്ടു ദിവസം സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രപതി, ഇംഫാലിലെ പോളോ എക്സിബിഷനിലും, 86ാമത് നുപി ലാല്‍ ദിനാചരണ പരിപാടികളിലും പങ്കെടുക്കും. രാഷ്ട്രപതിയായി സ്ഥാനമേറ്റതിനുശേഷമുള്ള ദ്രൗപദി മുർമുവിന്‍റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്.
രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലുടനീളം സ്വീകരണത്തിനായി ബാനറുകളും ഹോർഡിങ്ങുകളും ഒരുക്കിയിട്ടുണ്ട്. ഇംഫാൽ എയർപോർട്ട് റോഡിൽ സൗന്ദര്യവത്കരണ പ്രവൃത്തികളും നടന്നുവരികയാണ്. കലാപത്തെ തുടർന്ന് മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ചതോടെ, ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.
2023 മെയ് മാസത്തിൽ സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ഹൈപ്രൊഫൈൽ സന്ദർശനമാണിത്. സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂർ സന്ദർശിച്ച് വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR