Enter your Email Address to subscribe to our newsletters

Thiruvananthapuram, 11 ഡിസംബര്‍ (H.S.)
സാമൂഹിക ഉത്തരവാദിത്തം നിറവേറ്റി നാവികസേന.ദിനാഘോഷങ്ങൾക്ക് ശേഷം കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന്റെ നേതൃത്വത്തിൽ 2025 ഡിസംബർ 10, 11 തീയതികളിൽ ശംഖുമുഖം ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
നാവിക സേനയുടെ സാമൂഹിക ഉത്തരവാദിത്തം എടുത്ത് കാണിക്കുന്ന പ്രവർത്തനമാണ് ഇത്. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള വിവിധ യൂണിറ്റുകളായ ദ്രോണാചാര്യ, ഗരുഡ, മെറ്റീരിയൽ ഓർഗനൈസേഷൻ , നേവൽ എയർക്രാഫ്റ്റ് യാർഡ്, നേവൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോനോട്ടിക്കൽ ടെക്നോളജി, നേവൽ ഓഫീസർ- ഇൻ-ചാർജ് (കേരളം), സഞ്ജീവനി, സ്കൂൾ ഫോർ നേവൽ എയർമെൻ, വെണ്ടുരുത്തി എന്നിവിടങ്ങളിൽ നിന്നുള്ള 74 നാവികർ രണ്ട് ഓഫീസർമാരുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ശംഖുമുഖത്ത് നടന്ന ശുചീകരണ പരിപാടിയിൽ പങ്കെടുത്തു.
ജൈവ , അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ഗാഷ് ബാഗുകളിലാക്കി ശേഖരിച്ചു.
62 ബാഗുകളിലായി ശേഖരിച്ച മാലിന്യം സംസ്കരണത്തിനായി കോർപ്പറേഷന് കൈമാറി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR