Enter your Email Address to subscribe to our newsletters

Kozhikode, 11 ഡിസംബര്‍ (H.S.)
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യം, മതസൗഹാർദ്ദം, രാജ്യത്തിന്റെ പാരമ്ബര്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടണം എന്നും അതിനുവേണ്ടി പ്രവർത്തിക്കുന്ന ഭരണസമിതി ജയിക്കണമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍.
സമസ്തയ്ക്ക് രാഷ്ട്രീയം ഇല്ല എന്നും വ്യക്തികള്‍ക്ക് രാഷ്ട്രീയം ഉണ്ടാകാം അതിനനുസരിച്ച് അവർ വോട്ട് ചെയ്യും എന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ആർക്ക് നേട്ടം ഉണ്ടാകും എന്ന് ഇപ്പോള്‍ പറയാനാകില്ല എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേർത്തു.
അതേസമയം സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട പോളിങ് വടക്കൻ കേരളത്തില്‍ പുരോഗമിക്കുകയാണ്. രാവിലെ തന്നെ പലയിടത്തും പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീൻ തകരാറിലായി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR