ചലച്ചിത്രമേളയുടെ പൈതൃകം സംരക്ഷിക്കാൻ ഡിജിറ്റൽ ആർക്കൈവ് ഒരുക്കണമെന്ന് ചീഫ് സെക്രട്ടറി
Thiruvanathapuram,11 ഡിസംബര്‍ (H.S.) കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തിന്റെ സാംസ്കാരിക പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിന് ഡിജിറ്റൽ ആർക്കൈവ് അത്യാവശ്യമെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്. ടാഗോർ തിയറ്ററിൽ മുപ്പതാമത് രാജ്യാന്തര
എ ജയതിലക്


Thiruvanathapuram,11 ഡിസംബര്‍ (H.S.)

കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തിന്റെ സാംസ്കാരിക പൈതൃകം ഭാവി തലമുറകൾക്കായി സംരക്ഷിക്കുന്നതിന് ഡിജിറ്റൽ ആർക്കൈവ് അത്യാവശ്യമെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്. ടാഗോർ തിയറ്ററിൽ

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐഎഫ്‌എഫ്‌കെയുടെ സമഗ്രമായ ഒരു ഡിജിറ്റൽ ആർക്കൈവ് സൃഷ്ടിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണം. ഈ മേളയുടെ പൈതൃകം ഭാവിയിലേക്കുള്ള സമ്പത്ത് കൂടിയാണ്. പഴയ കാറ്റലോഗുകൾ ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കുന്നത് ചലച്ചിത്രപ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രയോജനം ചെയ്യും. ഈ ഉത്തരവാദിത്തം ചലച്ചിത്ര അക്കാദമി ഏറ്റെടുക്കണമെന്നും ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അദ്ധ്യക്ഷത വഹിച്ചു. സംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, മുൻ ചെയർമാൻ ടി കെ രാജീവ് കുമാർ, സുരേഷ് കുമാർ, കെ എസ് സുനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മേളയുടെ 30ാം പതിപ്പിൻ്റെ ഭാഗമായി നിറശോഭയാർന്ന ബലൂണുകൾ ആകാശത്തേക്ക് പറത്തി. മൂന്ന് ദശാബ്ദങ്ങളിലൂടെയുള്ള ചലച്ചിത്രോൽസവത്തിൻ്റെ സൃഷ്ടിപരതയും സ്വാതന്ത്ര്യവും വൈവിധ്യവും പ്രതിനിധീകരിച്ചുകൊണ്ടാണ് ബലൂണുകൾ പറത്തിയത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News