Enter your Email Address to subscribe to our newsletters

Kerala, 11 ഡിസംബര്‍ (H.S.)
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് നിയമം കൊണ്ടുവരുന്നത് പരിശോധിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതിയുടെ കാലാവധി നീട്ടി. ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്ന ബില്‍ സംബന്ധിച്ച് പഠിക്കുന്ന സമിതിയുടെ കാലാവധിയാണ് ലോക്സഭ ദീര്‍ഘിപ്പിച്ചത്. സമിതി അധ്യക്ഷന്‍ പി പി ചൗധരിയാണ് 129മത് ഭരണഘടനാ ഭേദഗതി ബില്‍ 2024, കേന്ദ്രഭരണ പ്രദേശ നിയമഭേദഗതി ബില്‍ 2024 എന്നിവയുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം 2026ബജറ്റ് സമ്മേളനത്തിന്റെ അവസാന ആഴ്ചയുടെ ആദ്യ ദിനത്തില്‍ സഭയില്‍ അവതരിപ്പിച്ചത്.
സഭ ശബ്ദ വോട്ടോടെ ഈ പ്രമേയം പാസാക്കി. കഴിഞ്ഞ ഡിസംബറില്‍ രൂപീകരിച്ച സമിതി ഇതിനകം ഭരണഘടനാ വിദഗ്ദ്ധര്‍, സാമ്പത്തിക വിദഗ്ദ്ധര്‍, നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ദിനേഷ് മഹേശ്വരി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാനങ്ങളുടെ അവകാശത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകനും കേന്ദ്രമന്ത്രിയുമായ കപില്‍ സിബല്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ അവതരിപ്പിച്ച തന്റെ കാഴ്ചപ്പാടുകളില്‍ വ്യക്തമാക്കിയിരുന്നു.
യോഗത്തില്‍ നിര്‍ണായകവും മികച്ചതും കാര്യക്ഷമവുമായ ചര്‍ച്ചകള്‍ നടന്നതായി ബിജെപിയുടെ പാര്‍ലമെന്റംഗവും സംയുക്ത പാര്‍ലമെന്ററി സമിതി അധ്യക്ഷനുമായ പി പി ചൗധരി വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സമിതിയുടെ അടുത്ത യോഗം ഈ മാസം പതിനേഴിന് നടക്കും.
ഇനിയും റിപ്പോര്‍ട്ട് തയാറാക്കിയിട്ടില്ല. നിരവധി പേരുടെ അഭിപ്രായം തങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. കാരണം ഇത് അത്രമാത്രം പ്രാധാന്യമുള്ളൊരു തെരഞ്ഞെടുപ്പ് പരിഷ്‌കാരമാണ്. അത് കൊണ്ട് തന്നെ എല്ലാവരുടെയും അഭിപ്രായം അറിയേണ്ടതുണ്ട്. അത് കൊണ്ടാണ് സമിതിയുടെ കാലാവധി നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. സംയുക്ത സമിതിയുടെ എല്ലാ അംഗങ്ങളും രാഷ്ട്ര താത്പര്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ചൗധരി വ്യക്തമാക്കി.
---------------
Hindusthan Samachar / Sreejith S