പാലക്കാട് വീണ്ടും സജീവമാകും; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി
Palakkad, 11 ഡിസംബര്‍ (H.S.) ബലാത്സംഗക്കേസുകളില്‍ ഒളിവില്‍പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി. പാലക്കാട് കുന്നത്തൂർമൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎല്‍എ ഓഫീസിലെത്തിയത്. 15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂ
Rahul manguttathil


Palakkad, 11 ഡിസംബര്‍ (H.S.)

ബലാത്സംഗക്കേസുകളില്‍ ഒളിവില്‍പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസിലെത്തി. പാലക്കാട് കുന്നത്തൂർമൂട് ബൂത്തിലെത്തി വോട്ട് ചെയ്തതിന് ശേഷമാണ് എംഎല്‍എ ഓഫീസിലെത്തിയത്.

15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്വന്തം മണ്ഡലത്തിലെത്തുന്നത്.

പറയാനുള്ളത് കോടതിയില്‍ പറയുമെന്നും കോടതി തീരുമാനിക്കട്ടെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. സത്യം ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ സജീവമായി ഉണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. അതേസമയം പ്രദേശത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂക്കുവിളിയും പ്രതിഷേധവുമുണ്ടായി. മാങ്കൂട്ടത്തിലിന്റെ കാർ തടഞ്ഞ് സിപിഐ എം പ്രവർത്തകർ പ്രതിഷേധിച്ചു.

നവംബർ 27ന് യുവതി തെളിവുകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെയാണ് രാഹുല്‍ ഒളിവില്‍പ്പോയത്. പിന്നാലെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേല്‍പ്പിച്ചെന്നും ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നല്‍കുകയായിരുന്നു..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News