Enter your Email Address to subscribe to our newsletters

New delhi, 11 ഡിസംബര്‍ (H.S.)
3.5 കോടിയലധികം നിരോധിച്ച നോട്ട് കൈവശം വച്ച നാല് പേര്‍ അറസ്റ്റില്‍. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. അനധികൃത പണമിടപാട് റാക്കറ്റില്‍ ഉള്‍പ്പെട്ടവരാണ് നാല് പേരുമെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.
ഹര്‍ഷ്(22), ടെക് ചന്ദ് താക്കൂര്‍(39), ലക്ഷ്യ(28), വിപിന്‍ കുമാര്‍(38) എന്നിവരെയാണ് അറസറ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡബ്ല്യുപിഐഎയില്‍ നിന്നുള്ള ഒരു സംഘം നടത്തിയ റെയ്ഡിലാണ് ഷാലിമാര്‍ബാഗ് മെട്രോ സ്റ്റേഷന്‍ ഗേറ്റ് നമ്പര്‍ 4 ന് സമീപത്ത് നിന്ന് ഇവരെ പിടികൂടുന്നത്. സംഘം ഉപയോഗിച്ച രണ്ട് വാഹനങ്ങളും സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.
'ആര്‍ബിഐയില്‍ നിന്ന് പണം മാറ്റി എടുത്ത് നല്‍കാം എന്ന് വാഗ്ദാനം ചെയ്താണ് കാലാവധി കഴിഞ്ഞ നോട്ടുകള്‍ കൈവശപ്പെടുത്തിയത് എന്ന് തട്ടിപ്പ് സംഘം സമ്മതിച്ചിട്ടുണ്ട്. വഞ്ചന, ഗൂഢാലോചന, ബാങ്ക് നോട്ട്‌സ് നിയമത്തിന്റെ ലംഘനം എന്നീ കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്', പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈവശം വയ്ക്കുന്നത് നിയവരുദ്ധമാണെന്ന് ഇവര്‍ക്ക് അറിയാം. ഇങ്ങനെ നിരോധിച്ച നോട്ടുകള്‍ കൈവശം വയ്ക്കുന്നതിന് ന്യായമായ ഒരു രേഖയോ കാരണമോ വേണം. എന്നാല്‍ ഇവരുടെ പക്കല്‍ അങ്ങനെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പെട്ടന്ന് പണം സമ്പാദിക്കാനാണ് അവര്‍ ശ്രമിച്ചതെന്നും പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / Sreejith S