സ്ത്രീലമ്പടന്‍മാര്‍ക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നു; രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും; എംവി ഗോവിന്ദന്‍
Kannur, 11 ഡിസംബര്‍ (H.S.) സ്ത്രീലമ്പടന്‍മാര്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഷ്ട്രീയ ന്ന ജീര്‍ണതയാണ് കോണ്‍ഗ്രസ് പിന്‍പറ്റുന്നത്. ന്‍. അതിജീവിതമാരെ കടന്നാക്രമിക്കുകയാണ്. ക്രിമിനല്‍ സംഘത്ത
MV Govindan against Dr. Harris Hasan


Kannur, 11 ഡിസംബര്‍ (H.S.)

സ്ത്രീലമ്പടന്‍മാര്‍ക്ക് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഷ്ട്രീയ ന്ന ജീര്‍ണതയാണ് കോണ്‍ഗ്രസ് പിന്‍പറ്റുന്നത്. ന്‍. അതിജീവിതമാരെ കടന്നാക്രമിക്കുകയാണ്. ക്രിമിനല്‍ സംഘത്തോടൊപ്പം കോണ്‍ഗ്രസ് നേതൃത്വവും ചേരുകയാണെന്നും ഗോവിന്ദന്‍ വിമര്‍ശിച്ചു.

സിനിമാ നടിക്ക് നേരെ നടന്ന ആക്രമണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉള്‍പ്പെടെ അതിജീവിതയ്ക്കെതിരായി പ്രതികരിക്കുകയും ദിലീപിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിനെ പരിഹസിച്ചു. പിന്നീട് തിരുത്തി. പക്ഷേ എങ്ങനെ തിരുത്തിയിട്ടും ശരിയാകുന്നില്ല. യുഡിഎഫ് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിജീവിതമാരുടെ ആക്ഷേപങ്ങളും പരാതികളും ഉയരുമ്പോള്‍ അത് ബോധപൂര്‍വമുണ്ടാക്കുന്നതാണ് എന്നാണ് പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാന്‍ ജീര്‍ണമായ നിലപാട് സ്വീകരിക്കുന്നു. രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും.

ഈ തിരഞ്ഞെടുപ്പില്‍ യാതൊന്നും പറയാന്‍ യുഡിഎഫിനുണ്ടായില്ല. ശബരിമല വോട്ടിനെ ബാധിക്കില്ല എന്ന് എ.കെ. ആന്റണി പോലും പറയുന്ന നിലയിലേക്കെത്തി. ലീഗ് വര്‍ഗീയതയിലേക്ക് നീങ്ങുകയാണ്. ജനക്ഷേമപരമായ കാര്യങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ അനുകൂല തരംഗം ഉണ്ടാകുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രിയും സമാന വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസിലെ സ്ത്രീ ലമ്പടന്‍മാര്‍ എന്തും ചെയ്യുമെന്നും ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാന്‍ വന്നാല്‍ പൊതു സമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വസ്തുതകള്‍ പുറത്ത് പറയാന്‍ അതിജീവിതമാര്‍ മടിക്കുന്നത് കൊല്ലുമെന്ന് ഭീഷണിയുള്ളതിനാലാണെന്നും അത് ?ഗൗരവതരമാണ്. സര്‍ക്കാര്‍ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ല ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ അനുഭവത്തില്‍ നിന്ന് മനസിലാകുന്നത് ഇടതുമുന്നണിക്ക് ചരിത്ര വിജയം ലഭിക്കുമെന്ന് തന്നെയാണ്. യുഡിഎഫിന്റെ കേന്ദ്രങ്ങള്‍ പോലും ഇത്തവണ എല്‍ഡിഎഫിനെ സ്വീകരിക്കുമെന്നും മികവാര്‍ന്ന വിജയം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിശ്വാസികളുടെ പിന്തുണ എല്‍ഡിഎഫിന് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ചേരിക്കല്‍ ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

---------------

Hindusthan Samachar / Sreejith S


Latest News