Enter your Email Address to subscribe to our newsletters

Kozhikode, 11 ഡിസംബര്‍ (H.S.)
തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ശക്തമായ മുന്നേറ്റമുണ്ടാകുമെന്ന് മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേന്ദ്രന്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ളക്കാര്‍ക്ക് തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ്. എല്‍ഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധവും എല്‍ ഡി എഫിന്റെ പോപ്പുലര്‍ ഫ്രണ്ടുമായുള്ള ബന്ധവും ജനം തിരിച്ചറിയും. തീവ്രവാദ ശക്തികളുമായിട്ടാണ് എല്‍ഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. സ്വര്‍ണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതില്‍ ജനങ്ങള്‍ക്ക് വലിയ അമര്‍ഷമുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷന്‍ പരാജയം ആയതുകൊണ്ടാണ്. രാഹുലിനെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ആദ്യം മുതല്‍ ശ്രമം നടത്തുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ് പുരോഗമിക്കുകയാണ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലായി 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിന്റെ ആദ്യ മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് ശതമാനം 20 കടന്നു. രാവിലെ 10.40 വരെയുള്ള കണക്കനുസരിച്ച് 25.37 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. എല്ലാ ജില്ലകളിലും പോളിങ് 20 % കടന്നു. 26.47 % പേര്‍ വോട്ടു രേഖപ്പെടുത്തിയ മലപ്പുറമാണ് മുന്നില്‍. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും.
---------------
Hindusthan Samachar / Sreejith S