പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതി ചലച്ചിത്ര അക്കാദമിക്ക് മുന്നില്‍ എത്തിയിരുന്നു; കുക്കു പരമേശ്വരന്‍
Thiruvanathapuram, 11 ഡിസംബര്‍ (H.S.) സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി ചലച്ചിത്ര അക്കാദമിക്ക് കിട്ടിയിരുന്നെന്ന് സമ്മതിച്ചെങ്കിലും തുടര്‍ നടപടി പരസ്യമാക്കാനാകില്ലെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍. കേസില്‍ പരാത
kukku


Thiruvanathapuram, 11 ഡിസംബര്‍ (H.S.)

സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി ചലച്ചിത്ര അക്കാദമിക്ക് കിട്ടിയിരുന്നെന്ന് സമ്മതിച്ചെങ്കിലും തുടര്‍ നടപടി പരസ്യമാക്കാനാകില്ലെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍. കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

നവംബര്‍ 27ന് മുഖ്യമന്ത്രിക്ക് കിട്ടിയ പരാതിയില്‍ പതിമൂന്ന് ദിവസം കഴിഞ്ഞാണ് കേസ് എടുത്തത്. മുന്‍ എംഎല്‍എയും ഇടത് സഹയാത്രികനുമായ സംവിധായകന്‍ പി. ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് നടപടി വൈകിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ചലച്ചിത്ര അക്കാദമിയുടേയും ഉരുണ്ടുകളി. ഐഎഫ്എഫ്‌കെയില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനുളള സമിതിയുടെ അധ്യക്ഷനായിരുന്നു പി. ടി. കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിന് ചലച്ചിത്ര അക്കാദമിയുടെ ക്ഷണപ്രകാരം എത്തിയപ്പോള്‍ ലൈംഗികാതിക്രമം നടന്നെന്നാണ് പരാതി. ജൂറി അംഗമായിരുന്ന സംവിധായിക പരാതി അക്കാദമിക്ക് നല്‍കിയിരുന്നെന്നും ഗൗരവത്തോടെയെടുത്തെന്നും വൈസ് ചെയര്‍പേഴ്‌സണ്‍ വ്യക്തമാക്കി. അതേ സമയം എന്നാണ് പരാതി നല്‍കിയതെന്നും എന്ത് നടപടിയെടുത്തെന്നും വിശദമാക്കാന്‍ അക്കാദമി തയ്യാറല്ല.

ഇതിനിടെ കുഞ്ഞുമുഹമ്മദ് സഖാവായതുകൊണ്ടാണോ നേരം വെളുക്കാത്തതെന്ന ചോദ്യവുമായി നടി മാലാ പാര്‍വതി രംഗത്തെത്തി. കേസ് വൈകിയെടുത്ത പൊലീസ് പരാതിക്കാരിയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മൊഴിയെടുക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കി. അടുത്തയാഴ്ച പരാതിക്കാരിയുടെ സൗകര്യം കൂടി കണക്കിലെടുത്ത് രേഖപ്പെടുത്തുമെന്ന് പൊലീസ് പറയുന്നു. രഹസ്യമൊഴിയെടുത്താല്‍ മാത്രമേ കുഞ്ഞുമുഹമ്മദിനെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ നടപടിയിലേക്ക് പൊലീസ് കടക്കുകയുളളൂ.

---------------

Hindusthan Samachar / Sreejith S


Latest News