Enter your Email Address to subscribe to our newsletters

Thiruvanathapuram, 11 ഡിസംബര്‍ (H.S.)
മുന്‍ എംഎല്‍എയും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ നടി മാല പാര്‍വതിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. സിപിഎം അനുഭാവിയായ സംവിധായകന്റെ ചിത്രം ഉള്‍പ്പടെയാണ് നടി തന്റെ വിമര്‍ശങ്ങള്‍ ഫെയ്‌സ്ബുക്ക്കില്‍ കുറിച്ചത്. സംവിധായകനെതിരെയുള്ള ലൈംഗികാരോപണ പരാതി മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടും നടപടികള്‍ ഒന്നും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കൊണ്ടുള്ളതാണ് പോസ്റ്റ്. 'നേരം വെളുക്കാത്തതെന്താ? ഇദ്ദേഹം സഖാവായതുകൊണ്ടും ഇടത് പക്ഷം ആയത് കൊണ്ടും.. കൂടുതല്‍ ശക്തമായി അപലപിക്കുന്നു.' എന്ന വിമര്‍ശനമാണ് മാല പാര്‍വതി ഉയര്‍ത്തുന്നത്.
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ സംവിധായകന്‍ ചലച്ചിത്ര പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെയാണ് നടപടി. സംവിധായകന്‍ ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം. മുഖ്യമന്ത്രിക്ക് നല്‍കിയുടെ പരാതിയില്‍ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പരാതിയില്‍ തെറ്റിദ്ധാരണയുണ്ടായതാവാമെന്നാണ് പി ടി കുഞ്ഞുമുഹമ്മദിന്റെ വാദം. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും, തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് പോലീസ് ഭാഷ്യം.
---------------
Hindusthan Samachar / Sreejith S