Enter your Email Address to subscribe to our newsletters

Palakkad, 11 ഡിസംബര്‍ (H.S.)
തനിക്കെതിരേ പറഞ്ഞതും തനിക്ക് അനുകൂലമായി പറഞ്ഞതും കോടതിയുടെ മുന്‍പാകെയുണ്ടെന്നും കോടതി തീരുമാനിക്കട്ടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍.
തനിക്ക് പറയാനുള്ളതെല്ലാം കോടതിയില്‍ പറയുമെന്നും സത്യം ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ജനാധിപത്യരാജ്യമെന്ന നിലയില്‍ തനിക്കെതിരേയുള്ള കാര്യങ്ങളും കോടതിയില്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിനപ്പുറം ഒന്നും പറയാന്‍ തത്കാലം ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പലയാവര്‍ത്തി ചോദ്യങ്ങള്‍ തുടര്‍ന്നെങ്കിലും രാഹുല്‍ മറുപടി നല്‍കാന്‍ തയ്യാറായില്ല. പാലക്കാട് തന്നെയുണ്ടാവുമെന്നും വരും ദിവസങ്ങളില്‍ അത് മനസ്സിലാവുമെന്നുകൂടി ഇതിനിടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒളിവില്‍ പോയതു സംബന്ധിച്ച ചോദ്യത്തോട് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല.
ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ട് രേഖപ്പെടുത്താനാണ് പുറത്തുവന്നത്. പാലക്കാട് കുന്നത്തൂര്‍മേടിലെ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. എംഎല്‍എ വാഹനത്തിലാണ് രാഹുല്‍ എത്തിയത്. ബൊക്കെ നല്‍കിയാണ് കോണ്‍ഗ്രസ് പ്രവത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വന്‍ പ്രതിഷേധമാണ് രാഹുലിനെതിരെ നടന്നത്. കോഴിയുടെയും തൊട്ടിലിന്റെയും ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്ലാം കോടതിക്ക് മുന്നില്‍ ഉണ്ടെന്നും സത്യം ജയിക്കും എന്നും രാഹുല്‍ പറഞ്ഞു. പാലക്കാട് തന്നെ ഇനി ഉണ്ടാകും എന്ന് പറഞ്ഞ രാഹുല്‍ ഒളിവിലായിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചില്ല.
രാഹുലിനെതിരായ രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞതോടെ എംഎല്‍എ ഒളിവില്‍നിന്ന് പുറത്തുവരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരാതിക്ക് പിന്നില്‍ സമ്മര്‍ദ്ദമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും, ഉഭയകക്ഷി ബന്ധമായിരുന്നു ഇവര്‍ തമ്മിലുണ്ടായിരുന്നതെന്ന സംശയമുണ്ടെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന രാഹുലിന്റെ വാദത്തെ ശരിവെക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. എങ്കിലും, ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ ഉപാധികലോടെയാണ് ജാമ്യം അനുവദിച്ചത്.
---------------
Hindusthan Samachar / Sreejith S