ബലാത്സംഗ പരാതി വെല്‍ ഡ്രാഫ്റ്റാകുന്നതില്‍ തെറ്റ് എന്ത്; കെപിസിസി പ്രസിഡന്റിനെ തള്ളി വിഡി സതീശന്‍
Kochi, 11 ഡിസംബര്‍ (H.S.) രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സഗംഗ പരാതി വെല്‍ ഡ്രാഫ്റ്റഡ് ഡോക്യുമെന്റാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതിനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരാതി വെല്‍ ഗഡ്രാഫ്റ്റാകുന്നതില്‍ എന്ത് തെറ്റാണുള്ള
V D Satheeshan


V D Satheeshan


Kochi, 11 ഡിസംബര്‍ (H.S.)

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സഗംഗ പരാതി വെല്‍ ഡ്രാഫ്റ്റഡ് ഡോക്യുമെന്റാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞതിനെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പരാതി വെല്‍ ഗഡ്രാഫ്റ്റാകുന്നതില്‍ എന്ത് തെറ്റാണുള്ളത്. പെണ്‍കുട്ടി വെല്‍ ഡ്രാഫ്റ്റഡ് പരാതി നല്‍കുന്നതില്‍ തെറ്റില്ല. വെല്‍ ഡ്രാഫ്റ്റഡ് പരാതി എന്നത് ഒരു ഒഫന്‍സല്ല. പരാതിയെ കുറിച്ച് പൊലീസ് അന്വേഷിച്ച് സത്യാവസ്ഥ കണ്ടെത്തട്ടെ. പരാതി താമസിച്ചത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേഷിച്ച് കോടതിക്ക് മുന്നില്‍ പറയേണ്ട കാര്യങ്ങളാണ്. ഏത് കേസിലായാലും കാലതാമസം ഉണ്ടായി എന്നതു കൊണ്ട് ഒരു ഒഫന്‍സ് ഒഫന്‍സ് അല്ലാതാകുന്നില്ല.

നടി ആക്രമിക്കപ്പെട്ട കേസില്‍ യു.ഡി.എഫ് ചെയര്‍മാന്‍ എന്ന നിലയില്‍ നിലപാട് പറഞ്ഞിട്ടുണ്ട്. പകുതി പരാജയപ്പെട്ട കേസായതു കൊണ്ട് പ്രോസിക്യൂഷന്‍ അപ്പീല്‍ പോകും. അത് സ്വാഭാവിക നടപടിയാണ്. ഇക്കാര്യത്തില്‍ യു.ഡി.എഫും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിജീവിതയ്ക്കൊപ്പമാണ് കോണ്‍ഗ്രസും യു.ഡി.എഫും.

രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ പരാതി രാഷ്ട്രീയപ്രേരിതെ എന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. തനിക്ക് ലഭിച്ച പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട്. കെപിസിസിക്ക് പരാതി ലഭിച്ചപ്പോള്‍ തന്നെ മാധ്യമങ്ങള്‍ക്കും പരാതിയുടെ കോപ്പി ലഭിച്ചു. പോലീസിനാണ് പരാതി നല്‍കേണ്ടതെന്ന് പരാതിക്കാരിക്ക് നന്നായി അറിയാം. എന്നാല്‍ പാര്‍ട്ടിക്ക് നല്‍കിയത് ആസൂത്രിതമാണ്. ഇതെല്ലാം ജനം വിലയിരുത്തട്ടേയെന്നും സണ്ണി ജോസഫ് പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News