ആറ് സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍ സമയ പരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍
New delhi, 11 ഡിസംബര്‍ (H.S.) എസ്.ഐ.ആര്‍ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമാണ് എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിയത്. അത
Election Commission


New delhi, 11 ഡിസംബര്‍ (H.S.)

എസ്.ഐ.ആര്‍ സമയ പരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലുമാണ് എസ്.ഐ.ആര്‍ നടപടികള്‍ നീട്ടിയത്. അതേസമയം കേരളത്തിന്റെ എസ്.ഐ.ആര്‍ സമയപരിധി നേരത്തേ പരിഷ്‌കരിച്ചിരുന്നു.

സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി ഡിസംബര്‍ 18ന് അവസാനിക്കും. 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അതേസമയം, പശ്ചിമ ബംഗാളില്‍ എസ്.ഐ.ആര്‍ സമയപരിധി മാറ്റിയിട്ടില്ല.

എസ്.ഐ.ആറിന്റെ പരിഷ്‌കരിച്ച ഷെഡ്യൂള്‍ ഇങ്ങനെയാണ്:

തമിഴ്നാട്: ഡിസംബര്‍ 14 വരെ നീട്ടി. 19ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

-ഗുജറാത്ത്: 14 വരെ നീട്ടി. 19ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

-മധ്യപ്രദേശ്: 18നാണ് സമയപരിധി അവസാനിക്കുക. 23ന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.

-ഛത്തീസ്ഗഢ്: 18 വരെ സമയപരിധി നീട്ടി. 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

-ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍: 18 വരെ സമയം നല്‍കി. 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

-ഉത്തര്‍പ്രദേശ്: 26 വരെ സമയപരിധി. 31ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.

ഗോവ, ഗുജറാത്ത്, ലക്ഷദ്വീപ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ എസ്.ഐ.ആര്‍ സമയപരിധി ഇന്നാണ് അവസാനിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16 ന് പ്രസിദ്ധീകരിക്കുമെന്നും തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News