Enter your Email Address to subscribe to our newsletters

West bengal, 11 ഡിസംബര്‍ (H.S.)
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടക്കുന്ന എസ്‌ഐആറിന് എതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്താല്‍ അടുക്കള ഉപകരണങ്ങള്‍ കരുതി തയാറായിരിക്കണമെന്ന് സംസ്ഥാനത്തെ സ്ത്രീകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബംഗാളിലെ കൃഷ്ണനഗറില്‍ നടന്ന പൊതുസമ്മേളനത്തിനിടെ ആയിരുന്നു മമതയുടെ പരാമര്‍ശം.
''എസ്‌ഐആറിന്റെ പേരില്‍ നിങ്ങള്‍ അമ്മമാരുടെയും സഹോദരിമാരുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുമോ ? തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസിനെ കൊണ്ടുവന്ന് അമ്മമാരെയും സഹോദരിമാരെയും ഭീഷണിപ്പെടുത്തും. അമ്മമാരേ, സഹോദരിമാരേ, നിങ്ങളുടെ പേരുകള്‍ വെട്ടിക്കളഞ്ഞാല്‍, നിങ്ങള്‍ ഉപകരണങ്ങള്‍ എടുത്ത് തയാറായിരിക്കണം. പാചകം ചെയ്യുമ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. നിങ്ങള്‍ക്ക് ശക്തിയുണ്ട്. നിങ്ങളുടെ പേരുകള്‍ വെട്ടിക്കളഞ്ഞാല്‍ നിങ്ങള്‍ അത് പാസാക്കാന്‍ അനുവദിക്കില്ല, അല്ലേ? സ്ത്രീകള്‍ മുന്നില്‍ നിന്ന് പോരാടും, പുരുഷന്മാര്‍ അവരുടെ പിന്നിലായിരിക്കും'' - മമതാ ബാനര്‍ജി പറഞ്ഞു.
സ്ത്രീകളോ ബിജെപിയോ ആരാണ് കൂടുതല്‍ ശക്തരെന്ന് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും മമത പറഞ്ഞു. 'താന്‍ വര്‍ഗീയതയില്‍ വിശ്വസിക്കുന്നില്ല. മതേതരത്വത്തിലാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം, ബിജെപി പണം ഉപയോഗിച്ച് ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമെന്നും മമത പറഞ്ഞു.
---------------
Hindusthan Samachar / Sreejith S