Enter your Email Address to subscribe to our newsletters

New delhi, 11 ഡിസംബര്‍ (H.S.)
ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം. കലാപത്തിലെ ഗൂഢാലോചനക്കേസില്‍ ജയിലിലില്‍ കഴിയുന്ന ജെഎന്‍യു സര്‍വകലാശാല മുന്‍ വിദ്യാര്‍ത്ഥിയാണ് ഉമര്‍ ഖാലിദ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് ജാമ്യം അനുവദിച്ചത്. 14 ദിവസത്തേയ്ക്കാണ് ജാമ്യം. ജാമ്യം തേടി ഡല്‍ഹിയിലെ കര്‍ക്കദൂമ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ്പായ് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്.മുമ്പ് ജാമ്യത്തിനായി ഡല്‍ഹി ഹൈക്കോടതിയെയും വിചാരണ കോടതിയെയും സമീപിച്ചിരുന്നുവെങ്കിലും ഉമര്‍ ഖാലിദിന്റെ അപേക്ഷകള്‍ തള്ളിയിരുന്നു. ഡിസംബര്‍ 16 മുതല്‍ 29 വരെയാണ് ജാമ്യം. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടും രണ്ട് പേരുടെ ജാമ്യത്തിലാണ് ഉമര്‍ ഖാലിദിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
ഡിസംബര്‍ 14 മുതല്‍ 29 വരെ ഇടക്കാല ജാമ്യം തേടിയത്. 27നാണ് സഹോദരിയുടെ വിവാഹം. എന്നാല്‍ കോടതി ഡിസംബര്‍ 16 മുതലാണ് ജാമ്യം അനുവദിച്ചത്.
---------------
Hindusthan Samachar / Sreejith S