വി.സി നിയമനത്തില്‍ സുപ്രീം കോടതി തീരുമാനത്തോട് പൂര്‍ണമായും യോജിക്കുന്നു; മന്ത്രി പി രാജീവ്
Thiruvanathapuram, 11 ഡിസംബര്‍ (H.S.) സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ നിയമനം നേരിട്ട് നടത്താമെന്ന് സുപ്രീം കോടതി തീരുമാനത്തോട് സര്‍ക്കാര്‍ പൂര്‍ണമായി യോജിക്കുന്നതായി നിയമമന്ത്രി പി രാജീവ്. ചാന്‍സലറും മന്ത്രിമാരുടെയും യോഗത്തില്‍ നടന്ന
P Rajeev


Thiruvanathapuram, 11 ഡിസംബര്‍ (H.S.)

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ നിയമനം നേരിട്ട് നടത്താമെന്ന് സുപ്രീം കോടതി തീരുമാനത്തോട് സര്‍ക്കാര്‍ പൂര്‍ണമായി യോജിക്കുന്നതായി നിയമമന്ത്രി പി രാജീവ്. ചാന്‍സലറും മന്ത്രിമാരുടെയും യോഗത്തില്‍ നടന്ന കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് എഴുതിക്കൊടുക്കാന്‍ ലോക്ഭവനില്‍ ആരെങ്കിലും കാണും.

ഗവര്‍ണറുടെ ഭാഗങ്ങള്‍ വളരെ ദുര്‍ബലമാണെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കിയത്. യുക്തിരഹിതമല്ലാത്ത കാര്യമാണ് ചാന്‍സലര്‍ പറഞ്ഞത്. ചാന്‍സലറുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാം. ഒപ്പം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങളും പരിഗണിക്കണം. എന്നിട്ട് സമവാക്യത്തില്‍ എത്താം എന്ന നിലപാടാണ് സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നും മന്ത്രി പറഞ്ഞു.

സെര്‍ച്ച് കമ്മിറ്റി എങ്ങനെ പാനലിലേക്ക് എത്തി എന്ന് ചോദിക്കാന്‍ മുഖ്യമന്ത്രിക്കും ചാന്‍സലര്‍ക്കും അധികാരമില്ല. ഗവര്‍ണറുടെ പിടിവാശി കാരണമാണ് ചര്‍ച്ച എവിടെയും എത്താതെ പോയത്. ധാരണയില്‍ എത്തിയാല്‍ സര്‍ക്കാരിനെ അറിയിക്കാം എന്നാണ് ലോക്ഭവന്‍ പറഞ്ഞത്. ഒരു വ്യക്തി വരണമെന്നല്ല സര്‍ക്കാര്‍ നിലപാട്, യോഗ്യതയുള്ളവര്‍ സ്ഥാനത്തേക്ക് പറയണം. ജസ്റ്റിസ് ധൂലിയ ഒരു പട്ടിക നല്‍കിയാല്‍ സര്‍ക്കാര്‍ അത് അംഗീകരിക്കും. യോഗ്യരായവരെ തന്നെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പ്രതികരിച്ചു.

ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സാങ്കേതിക, ഡിജിറ്റല്‍ സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിലാണ് നിര്‍ണായക തീരുമാനം എടുത്തത്. നിയമനത്തിനുള്ള മുന്‍ഗണന പട്ടിക തയ്യാറാക്കി മുദ്ര വച്ച കവറില്‍ കൈമാറണം. അടുത്ത ബുധനാഴ്ച്ച വൈകീട്ടോടെ പട്ടിക കൈമാറാനാണ് നിര്‍ദേശം. പട്ടികയില്‍നിന്ന് വൈസ് ചാന്‍സലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. നിരവധി തവണ ചര്‍ച്ചകള്‍ നടന്നിട്ടും സമവായം ആകാത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍.

ജസ്റ്റിസ് സുധാന്‍ഷു ദുലിയ അധ്യക്ഷനായ സെര്‍ച്ച് കമ്മിറ്റി വിസി നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പാനല്‍ പാനല്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. അക്ഷരമാല ക്രമത്തിലായിരുന്നു പേരുകള്‍ രേഖപ്പെടുത്തിയിരുന്നത്. ഈ പാനലില്‍നിന്നാണ് മുന്‍ഗണനാക്രമം തയ്യാറാക്കി മുഖ്യമന്ത്രി ചാന്‍സലര്‍ ആയ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറി. എന്നാല്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല.

സാങ്കേതിക വൈസ് ചാന്‍സലര്‍ ആയി സിസ തോമസിനെ നിയമിക്കണം എന്ന തീരുമാനത്തില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം

---------------

Hindusthan Samachar / Sreejith S


Latest News