വിജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം; ഘടകക്ഷി ചര്‍ച്ചകള്‍ക്ക് ടിവികെയുടെ നിബന്ധന
Chennai, 11 ഡിസംബര്‍ (H.S.) തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാര്‍ട്ടി അറിയിച്ചു. സഖ്യചര്‍ച്ചകള്‍ക്കായി സമിതിയും രൂപീകരിച്ചു.സഖ്യം സംബന
Actor vijay


Chennai, 11 ഡിസംബര്‍ (H.S.)

തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാര്‍ട്ടി അറിയിച്ചു. സഖ്യചര്‍ച്ചകള്‍ക്കായി സമിതിയും രൂപീകരിച്ചു.സഖ്യം സംബന്ധിച്ച് അവസാന തീരുമാനം വിജയുടേതാണ്. ജില്ലാ അധ്യക്ഷന്‍മാരുടെ യോഗത്തിലാണ് തീരുമാനം. അതേസമയം ടിവികെ ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. 6ന് ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്കാണ് പോലീസ് അനുമതി നിഷേധിച്ചത്. ഈറോഡ് - പെരുന്തുറൈ റോഡിലെ ഗ്രൗണ്ടില്‍ റാലി നടത്താനായിരുന്നു പാര്‍ട്ടി അനുമതി തേടിയത്.

---------------

Hindusthan Samachar / Sreejith S


Latest News