Enter your Email Address to subscribe to our newsletters

Kochi, 12 ഡിസംബര്‍ (H.S.)
നടിയെ ആക്രമിച്ച കേസില്‍ ആറ് പ്രതികള്‍ക്ക് 20 വര്‍ഷം ശിക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ജഡ്ജി ഹണി.എം.വര്‍ഗീസ് വിധിച്ചത്. എന്നാല്‍ പ്രതികള്‍ ഇത്രയും വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരില്ല. നേരത്തെ ജയിലില്‍ കിടന്ന കാലയളവ് കുറച്ച് മാത്രം ശിക്ഷ അനുവദിച്ചാല്‍ മതി. എന്നാല്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രതികള്‍ അതിജീവിതക്ക് നല്‍കണം.
ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് 13വര്‍ഷം ഇനി തടവുശിക്ഷ അനുഭവിച്ചാല്‍ മതി. 7 വര്‍ഷത്തോളം ജയിലില്‍ കിടന്ന ശേഷമാണ് സുനി ജാമ്യം നേടി പുറത്തു വന്നത്. മാര്‍ട്ടിന്‍ 13വര്‍ഷവും മണികണ്ഠന്‍ 16വര്‍ഷവും ജയിലില്‍ കിടക്കണം. വിജീഷ് 16വര്‍ഷവും വടിവാള്‍ സലീമും പ്രദീപും 18വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. ജീവപര്യന്തം ശിക്ഷ നല്‍കണം എന്നായിരുന്നു പ്രസിക്യൂഷന്‍ ആശവശ്യപ്പെട്ടത്. എന്നാല്‍ പ്രതികളുടെ പ്രായവും കുടുംബസാഹചര്യവും പരിഗണിച്ചാണ് ഈ ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി എന്‍.എസ്.സുനില്‍ (പള്‍സര്‍ സുനി). രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ക്കാണ് കൂട്ടബലാത്സംഗ കേസില്‍ 20 വര്‍ഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പള്ഡസര്‍ സുനിക്ക് ഐടി ആക്ട് പ്രകാരം 5 വര്‍ഷം കൂടി തടവ് വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇതും 20 വര്‍ഷം തടവിന് ഒപ്പം അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S