Enter your Email Address to subscribe to our newsletters

Wayanad, 13 ഡിസംബര്‍ (H.S.)
വയനാട് ജില്ലയില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കല്‍പ്പറ്റ നഗരസഭയിലെ പുളിയാർമല വാർഡിലാണ് ബിജെപി ആദ്യമായി അക്കൗണ്ട് തുറന്നത്.
ഇതിന് പുറമെ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുൻതൂക്കം ലഭിച്ച തിരുനെല്ലി പഞ്ചായത്തിലെ ഒന്നാം വാർഡിലും ബിജെപി വിജയം ഉറപ്പിച്ചു. ഇത് വയനാട്ടില്‍ പാർട്ടിക്കുണ്ടായ വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
തൃശൂരില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലവയനാട്ടില്‍ നേട്ടമുണ്ടാക്കിയെങ്കിലും, ബിജെപി ഏറ്റവും കൂടുതല്‍ വിജയപ്രതീക്ഷ വെച്ച തൃശൂർ ജില്ലയില്‍ തിരിച്ചടിയാണ് നേരിട്ടത്. നടൻ സുരേഷ് ഗോപി എംപി ഉള്‍പ്പെടെയുള്ള പ്രമുഖർ നേരിട്ട് പ്രചാരണം നടത്തിയെങ്കിലും എൻഡിഎക്ക് അവിടെ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല.
തൃശൂരില്‍ യുഡിഎഫ് വൻ വിജയം നേടി. നിലവിലെ കണക്കുകള്‍ പ്രകാരം എല്‍ഡിഎഫിനേക്കാള്‍ ഏകദേശം ഇരട്ടിയോളം സീറ്റുകളില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR