കോട്ടയത്ത് രാഷ്ട്രീയ പാർട്ടികളുടെ ആഹ്ളാദ പ്രകടനത്തിനിടെ സംഘർഷം; ഒരാൾ കുഴഞ്ഞുവീണു മരിച്ചു
Kottayam, 13 ഡിസംബര്‍ (H.S.) കോട്ടയം പള്ളിക്കത്തോട് കോൺഗ്രസ് പ്രവർത്തകരും കേരള കോൺഗ്രസ് എം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞുവീണു ഒരാൾ മരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ
Death


Kottayam, 13 ഡിസംബര്‍ (H.S.)

കോട്ടയം പള്ളിക്കത്തോട് കോൺഗ്രസ് പ്രവർത്തകരും കേരള കോൺഗ്രസ് എം പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞുവീണു ഒരാൾ മരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്.

പള്ളിക്കത്തോട് സ്വദേശി ജോൺ പി. തോമസാണ് മരിച്ചത്. ഹൃദ്രോഗിയായ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളുടെ സഹോദരൻ കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റാണ്. സഹോദരനുമായി സംഘർഷം ഉണ്ടാകുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്നതാണ് ജോൺ.

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News