Enter your Email Address to subscribe to our newsletters

Wayanad, 13 ഡിസംബര്‍ (H.S.)
കട്ടിപ്പാറയിലെ അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടില്‍ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി.
സംഘർഷത്തിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞ മൂലത്തുമണ്ണില്‍ ഷഫീഖ് ആണ് പിടിയിലായത്. ഷഫീഖിൻ്റെ അറസ്റ്റോടെ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം 32 ആയി.
കഴിഞ്ഞ 21നാണ് അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടില്‍ സംഘർഷം ഉണ്ടായത്. മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘർഷം.
അതേസമയം ഒളിവിലുള്ള സമരസമിതി ചെയർമാൻ ബാബു കുടുക്കില്‍ അടക്കമുള്ളവരെ ഇപ്പോഴും പിടികൂടാൻ പൊലീസിന് ആയിട്ടില്ല.ഇവർക്കായ് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR