Enter your Email Address to subscribe to our newsletters

Idukki, 13 ഡിസംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ ദയനീയ പരാജയത്തെക്കുറിച്ച് പ്രതികരണവുമായി സിപിഎം നേതാവ് എം.എം.മണി രംഗത്ത്.
ജനങ്ങള്‍ സർക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെങ്കിലും, തിരികെ 'പണി തന്നു' എന്നാണ് അദ്ദേഹം വിലയിരുത്തിയത്. തെരഞ്ഞെടുപ്പിലെ ഈ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങള്‍ വിശദമായി പഠിച്ച് തിരുത്തലുകള്‍ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്ബോള്‍, തദ്ദേശ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. നാല് കോർപ്പറേഷനുകളില്‍ യുഡിഎഫാണ് മുന്നില്‍. 86 മുനിസിപ്പാലിറ്റികളില്‍ 54 ഇടത്തും, 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 82 ഇടത്തും, 941 ഗ്രാമപഞ്ചായത്തുകളില്‍ 438 ഇടത്തും, 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴിലും യുഡിഎഫിനാണ് നിലവില്‍ ഭൂരിപക്ഷം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR