Enter your Email Address to subscribe to our newsletters

Palakkad, 13 ഡിസംബര്‍ (H.S.)
പതിനഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തി വോട്ട് ചെയ്ത പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് വാർഡില്‍ യുഡിഎഫിന് ജയം.
യുഡിഎഫ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. വെറും എട്ട് വോട്ടിനാണ് ജയം. ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവ് ജീവിതം അവസാനിപ്പിച്ച് ആദ്യം എത്തിയത് കുന്നത്തൂർമേട് ബൂത്തിലേക്കായിരുന്നു. ഇവിടെയെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് രാഹുല്‍ മടങ്ങിയത്. കോണ്‍ഗ്രസ് രാഹുലിനെ പുറത്താക്കിയിരുന്നെങ്കില്‍ പോലും വോട്ട് ചെയ്യാനെത്തിയപ്പോള്‍ ബൊക്കെ നല്‍കിയാണ് യുഡിഎഫ് പ്രവർത്തകര്‍ രാഹുലിനെ സ്വീകരിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR