Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ഡിസംബര്‍ (H.S.)
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
യുഡിഎഫിന്റെ വിജയം താല്‍ക്കാലികമാണെന്നും സർക്കാരിന്റെ ഭരണ പരിജയം ഇതോടെ വ്യക്തമായെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബിജെപി മുന്നോട്ടുവെച്ച വികസിത കേരളം ജനങ്ങള്‍ സ്വീകരിച്ചുവെന്നും. ഇതിന്റെ തെളിവാണ് തിരുവനന്തപുരം കോർപറേഷനില്‍ ഉണ്ടായ വിജയമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് 20% വോട്ട് നേടിയാണ് ബിജെപി മുന്നേറിയിരിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണക്കൊള്ള അടക്കമുള്ള അഴിമതിയുടെ ഫലമാണ് എല്‍ഡിഎഫിന്റെ പരാജയമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് എപ്പോള്‍ ലഭിച്ചിട്ടുള്ള ഈ വിജയം താല്‍ക്കാലികം മാത്രമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആരാണ് വരാൻ പോകുന്നത് എന്ന് ജനം തീരുമാനിക്കുമെന്നും മാറാത്തത് ഇനി മാറുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. തങ്ങളെ പിന്തുണച്ച എല്ലാ വോട്ടർമാർക്കും രാജീവ് ചന്ദ്രശേഖർ നന്ദി അറിയിച്ചു.
തിരുവനന്തപുരത്തെ ബിജെപിയുടെ മുന്നേറ്റം ചരിത്രം സൃഷ്ടിക്കുകയാണ്. കോര്‍പ്പറേഷനില്‍ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികളായ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ള പ്രമുഖരും വിജയിച്ചിരുന്നു. നഗരത്തില്‍ ബിജെപി പതാകകളുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR