സ്വർണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; ഫലം ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് ടി.പി. രാമകൃഷ്ണൻ
Kozhikode, 13 ഡിസംബര്‍ (H.S.) തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അനുകൂലമാകുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശബരിമല സ്വർണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഒഞ്ചിയം തിരിച്ചുപിടിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വെൽഫെയർ പാർട്
TP RAMAKRISHNAN


Kozhikode, 13 ഡിസംബര്‍ (H.S.)

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അനുകൂലമാകുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ശബരിമല സ്വർണപ്പാളി വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഒഞ്ചിയം തിരിച്ചുപിടിക്കുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പിന്തുണയെയും എൽഡിഎഫ് കൺവീനർ രൂക്ഷമായി വിമർശിച്ചു. ജമാഅത്തെ ഇസ്ലാമിയും വെൽഫയർ പാർട്ടിയും രണ്ടാണെന്ന് പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ്. അധികാരം തിരിച്ച് പിടിക്കാൻ യുഡിഎഫ് കുറുക്കുവഴികൾ തേടുന്നുവെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു.

അതേസമയം, കെ. മുരളീധരന് മറുപടിയായി വെൽഫയർ പാർടിക്ക് യുഡിഎഫ് പിന്തുണ നൽകിയതിൽ ജമാ അത്തെ ഇസ്ലാമിയും വെൽഫയർ പാർട്ടിയും രണ്ടല്ല രണ്ടും ഒന്നാണെന്ന് ടി.പി. രാമകൃഷ്ണൻ പറഞ്ഞു. രണ്ടും രണ്ട് എന്നത് ജനങ്ങളെ തെറ്റിധരിപ്പിക്കാൻ വേണ്ടി പറയുന്നതാണ്. അവരുടെ നിലപാടിൽ നിന്നും അവർ മാറിയിട്ടില്ല. അധികാരം തിരിച്ച് പിടിക്കാൻ കുറുക്കുവഴികൾ തേടുന്നു. വർഗീയതയെ ഉപയോഗിക്കാൻ ശ്രമിക്കുന്നു. അതിനുള്ള ന്യായ വാദങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News