Enter your Email Address to subscribe to our newsletters

Malappuram, 13 ഡിസംബര്‍ (H.S.)
സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന യുകെജി വിദ്യാർഥിയുടെ സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതി പോലീസ് പിടിയില്‍.
സംഭവത്തില്‍ അരിമ്ബ്ര പുതനപ്പറമ്ബ് തോരക്കാട്ട് ഉമ്മറാണ് (36) അറസ്റ്റിലായത്. അരിമ്ബ്ര പുതനപ്പറമ്ബ് പള്ളിയാളി സൈതലവിയുടെ മകളുടെ കയ്യില്‍ കിടന്നിരുന്ന അര പവന്‍ വള മോഷ്ടിച്ച സംഭവത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. തെരഞ്ഞെടുപ്പ് തിരക്കുകള്‍ക്കിടയിലും കവർച്ച നടന്ന് ദിവസങ്ങള്‍ക്കിപ്പുറമാണ് കൊണ്ടോട്ടി പോലീസ് പ്രതിയെ പിടികൂടിയത്. തട്ടിയെടുത്ത സ്വർണവള പ്രതി വിറ്റിരുന്നു. ഇത് പോലീസ് തിരികെയെടുത്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് പുതനപ്പറമ്ബിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂള്‍ ബസില്‍ പതിവായി പോകുന്ന കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ പ്രതി നേരത്തെ നോട്ടമിട്ടിരുന്നു. സംഭവ ദിവസം സ്‌കൂളില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികളെ വഴിക്ക് കുറുകെയുള്ള വാഴത്തോട്ടത്തിലൂടെ മുഖം മറച്ചെത്തിയ പ്രതി ഭയപ്പെടുത്തി. ഒരു കുട്ടിയുടെ കൈയില്‍ നിന്ന് സ്വര്‍ണ വള ബലമായി ഊരിയെടുക്കുകയായിരുന്നു. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച് മുഖം തുണി കൊണ്ട് മറച്ചയാളാണ് വള തട്ടിയെടുത്തതെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കൊണ്ടോട്ടി പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കറുത്ത വസ്ത്രം ധരിച്ചയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ വെള്ള ഷര്‍ട്ട് ധരിച്ചൊരാള്‍ കുട്ടികള്‍ ഇറങ്ങിയ ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടു.
കുട്ടികളുടെ മുന്നിലേക്ക് പ്രതി എടുത്ത് ചാടുന്ന വ്യക്തമല്ലാത്ത ദൃശ്യങ്ങള്‍ ആവർത്തിച്ച് പരിശോധിച്ചപ്പോള്‍ വസ്ത്രത്തിനടിയില്‍ ധരിച്ചിരുന്ന വെള്ള നിറത്തിലുള്ള ഭാഗം കണ്ടതാണ് കേസില്‍ തുമ്ബുണ്ടായത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ആളെ തിരിച്ചറിഞ്ഞു. ഇതോടെ യാള്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. തുടർന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തതോടെ മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.
അറസ്റ്റിലായ ഉമ്മർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് കൊണ്ടോട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം.ഷമീര്‍ പറഞ്ഞു. കവർച്ചയ്ക്ക് ശേഷം ഇയാള്‍ കാവനൂരിലെ ഒരു സ്ഥാനത്തിലാണ് സ്വർണം വിറ്റത്. ഈ വളയും പോലീസ് തിരിച്ചെടുത്തു. സ്വർണം പണയം വെച്ച് കിട്ടിയ പണം പണം പോലീസ് കണ്ടെത്തി. കൃത്യം നടത്താനായി ധരിച്ചിരുന്ന വെള്ള ഷര്‍ട്ടിന് മുകളില്‍ ജോലിക്ക് ഉപയോഗിക്കുന്ന കറുത്ത ടീ ഷര്‍ട്ട് ധരിക്കുകയായിരുന്നെന്ന് ഉമ്മര്‍ മൊഴി നല്‍കി. സ്ഥലത്ത് സിസിടിവി ക്യാമറയുണ്ടെന്ന് അറിയാമായിരുന്നതിനാലാണ് പ്രതി വസ്ത്രം മാറി കൃത്യമായ പദ്ധതിയുടെ കവർച്ചയ്‌ക്കെത്തിയത്. എന്നാല്‍ കുട്ടികളുടെ മുന്നിലേക്ക് എടുത്ത് ചാടുന്നതിനിടെ ടീ ഷര്‍ട്ട് പൊങ്ങിപ്പോയതാണ് പ്രതിയെ തിരിച്ചറിയാനുള്ള തുമ്ബായി മാറിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ ഹ രിദാസ്, സീനിയര്‍ സിവില്‍ പൊ ലീസ് ഓഫീസര്‍മാരായ അമര്‍നാഥ്, അബ്ദുല്ല ബാബു എന്നീ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR