Enter your Email Address to subscribe to our newsletters

Thiruvananthapuram, 13 ഡിസംബര്‍ (H.S.)
തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രദ്ധേയമായ വാർഡ് ഫലങ്ങളില്‍, സിപിഎമ്മിന്റെ പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന രണ്ട് വാർഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ പരാജയപ്പെട്ടു.
എകെജി പഠനഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന ഐ.പി. ബിനുവിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ മേരി പുഷ്പം എ. വിജയിച്ചു. സിപിഎം പാളയം ഏരിയ കമ്മിറ്റി അംഗമാണ് ബിനു. നേരത്തെ ഈ വാർഡിലെ കൗണ്‍സിലറും കോർപ്പറേഷൻ ആരോഗ്യസ്ഥിരം സമിതി ചെയർമാനുമായിരുന്നു ഐ.പി. ബിനു.
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ പുതിയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന പാളയം വാർഡിലും എല്‍ഡിഎഫ് സ്ഥാനാർഥിക്ക് വിജയിക്കാനായില്ല. ഇവിടെ കോണ്‍ഗ്രസിലെ ഷേർളി എസ്. ആണ് വിജയിച്ചത്.
കുന്നുകുഴിയില്‍ വിജയിച്ച എ. മേരി പുഷ്പം നിലവില്‍ കൗണ്‍സിലറാണ്. ഇതിനുമുമ്ബ് ഒരു തവണ കൗണ്‍സിലറായി പ്രവർത്തിച്ചിട്ടുണ്ട്. കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി, ഒബിസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അവർ മുൻപ് അധ്യാപികയുമായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR